COVID 19KeralaLatest NewsNewsIndia

രോഗികളുടെ മൃതദേഹം മതാചാര പ്രകാരം കുളിപ്പിക്കണം, പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കാന്‍ തയ്യാറാകണമെന്ന് മുസ്ലീം ലീഗ്

മരിക്കുന്നതോടെ ആ ശരീരത്തിലുള്ള രോഗാണുക്കളും നശിക്കുമെന്നതാണ് ചില പഠനങ്ങളില്‍ നിന്ന് മനസ്സിലാവുന്നതെന്ന വ്യാജപ്രചരണവും ശക്തം

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്. പ്രതിദിനം മുപ്പത്തിനായിരത്തിനടുത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ കൊറോണ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച്‌ രംഗത്ത് എത്തുകയാണ് മുസ്ലീം ലീഗ്.

ട്രിപ്പിള്‍ ലോക്‌ഡൌണ്‍ നിയന്ത്രണത്തിന്റെ പേരില്‍ പൊലീസ് മലപ്പുറത്ത് കാണിക്കുന്നത് അതിക്രമമാണെന്നു മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ജനങ്ങളെ മുഴുവന്‍ കുറ്റവാളികളെ പോലെയാണ് പൊലീസ് കാണുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവരെ പോലും പൊലീസ് തടയുന്നു. ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നും സലാം പറഞ്ഞു.

read also: അയ്യപ്പന്‍ മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ എംഎല്‍എ

കൊറോണ ബാധിച്ച്‌ മരിച്ചവരെ മതാചാര പ്രകാരം കുളിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് കുറ്റൂരും ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫും രംഗത്തെത്തി. കൊറോണ ബാധിതന്റെ മൃതദേഹം കുളിപ്പിക്കുന്നത് കൊണ്ട് രോഗപ്പകര്‍ച്ച ഉണ്ടായതായി ഇത് വരെ ശാസത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലന്നും ഇവർ പറയുന്നു. മരിക്കുന്നതോടെ ആ ശരീരത്തിലുള്ള രോഗാണുക്കളും നശിക്കുമെന്നതാണ് ചില പഠനങ്ങളില്‍ നിന്ന് മനസ്സിലാവുന്നതെന്ന വ്യാജപ്രചരണത്തെ കൂട്ടുപിടിച്ചാണ് ഇവരുടെ പുതിയ പ്രചാരണം. മൃതശരീരങ്ങള്‍ മതാചാര പ്രകാരം സംസ്‌കരിക്കുന്നതിന് ആവശ്യമായ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button