ന്യുഡല്‍ഹി: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അരങ്ങേറിയ അക്രമവും തീവയ്പ്പും സംബന്ധിച്ച് മമതാ സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ മെയ് രണ്ടിന് വൈകീട്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചുവിട്ട അക്രമപരമ്പര ദിവസങ്ങളോളം നീണ്ടു നിന്നിരുന്നു. സംസ്ഥാനത്ത് സ്ഥിതി വഷളായിട്ടും അക്രമം നിയന്ത്രിക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പരാജയപ്പെട്ടു.
Read Also : ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി
മമതാ സര്‍ക്കാരിന്റെ കരുതിക്കൂട്ടിയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പ്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇപ്പോള്‍ ഇടപെട്ടിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ, വനിത, ശിശുക്ഷേമ സമിതികളെയും കേസില്‍ കക്ഷി ചേരാന്‍ കോടതി അനുവദിച്ചു. ജസ്റ്റീസുമാരായ വിനീത് സരണ്‍, ബി.ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
രണ്ട് അഭിഭാഷകര്‍ അടക്കം അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരാണ് പൊതുതാത്പ്പര്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. സംഘര്‍ഷങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം രുപീകരിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
Post Your Comments