
കൊച്ചി : സംസ്ഥാനത്തെ ആകെ ഇളക്കി മറിച്ച ലക്ഷദ്വീപ് വിഷയത്തില്‍ കേരള ഹൈക്കോടതി ഇടപെടുന്നു. ദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് മാറ്റി സര്‍ക്കാര്‍ ജോലികള്‍ക്കായി നിയോഗിച്ച നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
Read Also : ലക്ഷദ്വീപ് : ലക്ഷദ്വീപ് :സിപിഎം – കോൺഗ്രസ്സ് – മുസ്ലിം ലീഗ് നേതാക്കൾ ലക്ഷ്യം വെക്കുന്നത് വർഗ്ഗീയ മുതലെടുപ്…
കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയില്‍ ഭരണകൂടം വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ ഭരണകൂടത്തിന് വലിയ തിരിച്ചടിയായി.
‘ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നത്? എല്ലാം കോടതി അറിയുന്നുണ്ട്, കാര്യങ്ങള്‍ അന്വേഷിക്കാന്‍ കോടതിയ്ക്ക് അതിന്റേതായ വഴികളുണ്ട്, പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന അറിവ് വെച്ച് മാത്രമല്ല പറയുന്നത്’, ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ വ്യക്തമാക്കി.
ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് സലീം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെടല്‍ നടത്തിയത്. അടുത്ത ഉത്തരവ് ഉണ്ടാകും വരെ സെക്രട്ടേറിയേറ്റിലെ ലീഗല്‍ സെല്ലില്‍ അടിയന്തിരമായി തീര്‍പ്പാക്കേണ്ട ജോലികള്‍ പൂര്‍ത്തിയാക്കാനായിരുന്നു അമിനി ദ്വീപ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതിനെതിരെയായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.
Post Your Comments