Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഒരു നവോത്ഥാന നായിക ആണോ ഇങ്ങനെ പറയുന്നത്.. വിശ്വാസങ്ങൾ നമുക്ക് പൊളിച്ചടുക്കണം ചേച്ചി!! റിമയ്ക്ക് നേരെ പരിഹാസം

ശൈലജ ടീച്ചറെ തിരിച്ചു വിളിക്കാനുള്ള ക്യാംപയിൻ നടത്തിയിട്ട് എന്തായെന്ന് പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റടുടെ നിയമപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു നടി റിമ കല്ലിങ്കൽ. ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം രാജ്യസഭാ നേതാവ് എളമരം കരീം രാഷ്ട്രപതിക്ക് അയച്ച കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു ലക്ഷദ്വീപ് ജനതയെ പിന്തുണച്ചുകൊണ്ട് റിമ രംഗത്തെത്തിയത്.

സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്ന സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗിനൊപ്പം ഈ തലമുറ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വൈറസ് ആക്രമണത്തിനെതിരെ ഒരു ജനത മുഴുവന്‍ പോരാടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഒരു രാജ്യത്തിന്‍റെ ഗവണ്‍മെന്‍റ് മുന്‍ഗണന നല്‍കുന്നു എന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണെന്ന് റിമ ഫേസ്ബുക്കില്‍ കുറിച്ചു. ലക്ഷദ്വീപ് ജനതയോടും അവരുടെ വിശ്വാസങ്ങളോടും ഉപജീവനത്തോടും ഉള്ള തികഞ്ഞ അവഗണന ഭയാനകമാണെന്നും റിമ കുറിച്ചു.

എന്നാലിപ്പോൾ താരത്തിന് നേരെ വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. ലക്ഷദ്വീപിലെ മയക്കുമരുന്ന് വേട്ടയെക്കുറിച്ചും പൊരിച്ച മത്തി, ശൈലജ ടീച്ചറെ തിരിച്ചു വിളിക്കാനുള്ള ക്യാംപയിൻ നടത്തിയിട്ട് എന്തായെന്ന് പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ.

”ഒരു നവോത്ഥാന നായിക ആണോ ഇങ്ങനെ പറയുന്നത്.. വിശ്വാസങ്ങൾ ഒക്കെ നമുക്ക് പൊളിച്ചടുക്കണം ചേച്ചി ഇങ്ങനെ ആണല്ലോ വെപ്പ്” എന്നെല്ലാം വിമർശനം ഉയരുന്നുണ്ട്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button