ഇടപ്പഴിഞ്ഞി : തലസ്ഥാനത്തെ ഇടപ്പഴിഞ്ഞി പെൺ വാണിഭക്കേസിൽ മലയാളത്തിലെ പ്രമുഖ സീരിയൽ നടിയടക്കം നാലു പ്രതികളെ ജൂൺ 10 ന് ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീഷണൽ അസിസ്റ്റൻറ് സെഷൻസ് കോടതി ഉത്തരവിട്ടു. കിളിമാനൂർ സ്വദേശിനി വേണി എന്ന ആവണി ഉൾപ്പെടെ 4 പേരെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ മ്യൂസിയം പോലീസ് സർക്കിൾ ഇൻസ്പെക്ടറോട് കോടതി നിർദേശിച്ചത്.
കേസിൽ 1 മുതൽ 4 വരെ പ്രതികളായ അനാശാസ്യ കേന്ദ്ര നടത്തിപ്പുകാരും ഇടപാടുകാരുമായ ജഗതി സ്വദേശി ശ്രീകുമാരൻ നായർ നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത ആവണി , ബിന്ദു എന്ന ലൗലി , പുനലൂർ സ്വദേശി മാത്യു ജേക്കബ്ബ് എന്ന വിനോദ് എന്നിവരെയാണ് ഹാജരാക്കേണ്ടത്.
എറണാകുളം , തിരുവനന്തപുരം ജില്ലകളിലെ വൻകിട ഹോട്ടലുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് നക്ഷത്ര വേശ്യാലയം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഈ സീരിയൽ താരമെന്നും റിപ്പോർട്ട്. 2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പിടിച്ച ഇവരെ ചോദ്യം ചെയ്ത ശേഷം സംഘത്തിനെതിരെ കേസെടുക്കാൻ മ്യൂസിയം പോലീസിന് കൈമാറുകയായിരുന്നു.
2009 ൽ രജിസ്റ്റർ ചെയ്ത അനാശാസ്യ കേസിൽ 5 വർഷം പിന്നിട്ട ശേഷം 2014 ജൂൺ 30 നാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമർപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.
Post Your Comments