മുംബൈ: കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ 240 ൽ അധികം കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കുട്ടികൾക്കിടയിലെ രോഗപകർച്ച ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. രോഗലക്ഷണമില്ലാത്ത ബന്ധുക്കളിൽ നിന്നാവാം കുട്ടികളിലേക്ക് രോഗം പകർന്നതെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിഗമനം. കോവിഡ് രണ്ടാം തരംഗത്തിൽ കുട്ടികളിലും യുവാക്കളിലും കൂടുതലായി കൊവിഡ് പോസിറ്റീവാകുന്നുണ്ട്.
Read Also: കൊവാക്സിന്റെ വിദേശ രാജ്യങ്ങളിലെ അനുമതി ; വിശദീകരണവുമായി ഭാരത് ബയോടെക്
ഇന്ന് 24,136 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 601 പേർക്ക് വൈറസ് ബാധയെ തുടർന്ന് ഇന്ന് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടു. 5,626,155, പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 90,349 പേർ ഇതുവരെ മരണപ്പെട്ടെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 36,176 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,218,768 ആയി ഉയർന്നു.
കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ കോവിഡ് കെയർ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് നിലവിൽ മഹാരാഷ്ട്ര സർക്കാർ.
Post Your Comments