Latest NewsNewsIndia

സിബിഐയ്ക്ക് പുതിയ തലവന്‍

ന്യൂഡല്‍ഹി: നിലവിലെ കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിനെ പുതിയ CBI ഡയറക്ടറായി നിയമിച്ചു. നിലവിലെ സിബിഐ ഡയറക്ടറായ സുബോധ് കുമാര്‍ ജയ്സ്വാളിന്റെ രണ്ട് വര്‍ഷത്തെ സേവനം മെയ് 25ന് അവസാനിക്കാനിരിക്കെയാണ് പ്രവീണ്‍ സൂദിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചത്. രണ്ട് വര്‍ഷമായിരിക്കും ഇദ്ദേഹത്തിന്റെ കാലാവധി. നേരത്തെ പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ചുരുക്കപ്പട്ടികയില്‍ പ്രവീണ്‍സൂദ് ഇടം പിടിച്ചിരുന്നു.

Read Also: ബസ് സ്റ്റാന്‍ഡിലെ പരിചയം മുതലെടുത്ത് 16-കാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു : പ്രതികൾ പിടിയിൽ

മധ്യപ്രദേശ് ഡിജിപ് സുധീര്‍ സക്‌സേന , താജ് ഹസന്‍ എന്നിവരെ മറികടന്നാണ് പ്രവീണ്‍ സൂദിന്റെ നിയമനം. പ്രവീണ്‍ സൂദിന്റെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മറികടന്നാണ് സൂദിന്റെ നിയമനം. 1986 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button