ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിച്ചു വരുകയാണ്. കൊവിഡ് ബാധിച്ചു മരിക്കുമോ എന്ന് ഭയമുള്ളതുകൊണ്ട് മൂന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജിയിൽ സുപ്രധാന വിധിയുമായി സുപ്രിംകോടതി.
മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് ഒരോ കേസിന്റെയും സ്വഭാവം മുന്‍നിര്‍ത്തിയാണ്. അതുകൊണ്ടുതന്നെ ഹൈക്കോടതി വിധികള്‍ മറ്റു കോടതികള്‍ക്ക് പ്രമാണവിധിയായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും സുപ്രിംകോടതി പറഞ്ഞു.
കോവിഡ് കേസുകള്‍ വ്യാപകമാകുന്ന സാഹചര്യമാണ്. ജയിലുകള്‍ നിറഞ്ഞിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതികൾക്ക് കോവിഡ് മൂലം മരണം സംഭവിക്കാമെന്ന ഭയമുള്ളതിനാൽ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണെന്നും അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കൊവിഡിന്റെ പേരില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും മറ്റു കോടതികള്‍ വിധി ആവര്‍ത്തിക്കുമെന്നും യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Post Your Comments