KeralaCinemaMollywoodLatest NewsNewsIndiaEntertainment

‘ലക്ഷദ്വീപിനെ പറ്റി പറയാനുള്ള നട്ടെല്ല് ഉണ്ടോ? പൃഥ്വിരാജിന്റെ കൂടെ പോയിരിക്ക്’; ഉണ്ണി മുകുന്ദനെതിരെ മുറവിളി

ഉണ്ണിമുകുന്ദനോട് ലക്ഷദ്വീപിനു വേണ്ടി സംസാരിക്കാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

ബ്രദേഴ്സ് ഡേ പ്രമാണിച്ച് തന്നെ സ്നേഹിക്കുന്ന ആരാധകർക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയ നടൻ ഉണ്ണി മുകുന്ദന് നേരെ പൊങ്കാല. ഈ ലോക്ക്‌ഡൗൺ കാലത്ത്‌ നിങ്ങളുടെ പ്രാർത്ഥനകളും നിങ്ങൾ എനിക്ക്‌ അയക്കുന്ന മെസ്സേജുകൾ എല്ലാം തന്നെ ഞാൻ മനസ്സിൽ കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ ഉണ്ണിമുകുന്ദനോട് ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിക്കാനാണ് ഒരുകൂട്ടമാളുകൾ മുറവിളി കൂട്ടുന്നത്. ഇടതുപക്ഷ അനുകൂല പ്രൊഫൈലുകളാണ് ഇതിൽ കൂടുതലും. ‘ലക്ഷദ്വീപിലെ സഹോദരങ്ങളോട് ആശംസകൾ പറയാൻ ധൈര്യമുണ്ടോ? അവിടുത്തെ അവസ്ഥയിൽ ഒരു പോസ്റ്റ് ഇടാൻ ഗഡ്സ് ഉണ്ടോ? ഇല്ലെങ്കിൽ കുറച്ച് സമയം പൃഥ്വിരാജിന്റെ കൂടി പോയിരിക്ക്’ എന്നൊക്കെയാണ് കമന്റുകൾ.

Also Read:ബ്ലാക്ക് ഫംഗസ് ബാധിച്ചത് എണ്ണായിരത്തിലധികം പേർക്ക്; മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം

‘സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് മുതൽ എന്നെ ഇഷ്ടപ്പെട്ട് എന്നെ സ്നേഹിച്ചു എന്നെ സപ്പോർട്ട്‌ ചെയ്ത, എനിക്ക്‌ വേണ്ടി വാദിക്കാനും, ഏത്‌ പ്രതിസന്ധി ഘട്ടത്തിലും എന്റെ കൂടെ നിൽക്കുകയും ചെയ്യുന്ന ഒരുപാട്‌ സഹോദരങ്ങളെ എനിക്ക്‌ കിട്ടി. കേരളത്തിൽ എവിടെ പോയാലും എനിക്ക്‌ വേണ്ടി കാത്തിരിക്കുന്ന അനിയന്മാർ ഉണ്ടെന്ന വിശ്വാസവും സന്തോഷവും എന്റെ കൂടെ എന്നുമുണ്ട്‌. ഈ ലോക്ക്‌ഡൗൺ കാലത്ത്‌ നിങ്ങളുടെ പ്രാർത്ഥനകളും നിങ്ങൾ എനിക്ക്‌ അയക്കുന്ന മെസ്സേജുകൾ എല്ലാം തന്നെ ഞാൻ മനസ്സിൽ കാത്തു സൂക്ഷിക്കുന്നുണ്ട്‌. എന്റെ എല്ലാ അനിയന്മാർക്കും ചേട്ടന്മാർക്കും ഈ സഹോദരന്റെ ‘Brothers Day’ ആശംസകൾ. ഒരു അനിയനായും ചേട്ടനായും എന്നും ഞാൻ കൂടെ ഉണ്ടാകും.’- ഇതായിരുന്നു ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇത്തരമൊരു പോസ്റ്റിനു കീഴെ മതതരത്വം വിളമ്പുന്ന സമാധാന പ്രിയർ എന്തിനാണ് അസഹിഷ്ണുത പ്രകടമാക്കുന്നതെന്നാണ് താരത്തിന്റെ ആരാധകർ ചോദിക്കുന്നത്. പലസ്തീൻ – ഇസ്രയേൽ വിഷയം വന്നപ്പോഴോ, ഇസ്രയേലിൽ മലയാളിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടപ്പോഴോ ബംഗാൾ വിഷയത്തിലോ പ്രതികരിക്കാതിരുന്നവർ ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചെന്ന് കരുതി ഉണ്ണി മുകുന്ദനോട് പ്രതികരിക്കൂ എന്ന് പറയുന്നത് എവിടുത്തെ ജനാധിപത്യമാണെന്നാണ് താരത്തിന്റെ ആരാധകർ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button