കോവിഡ് ബാധിതര്‍ക്കുള്ള ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി ബിജെപി നേതാവ് എസ്. സുരേഷ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

'പൊതുപ്രവര്‍ത്തകന് വേണ്ട അമൂല്യ പാഠങ്ങളാണ് അവിടെ നിന്ന് അനുഭവിച്ചതും പഠിച്ചതും'

തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്കുള്ള ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി ബിജെപി നേതാവ് എസ്. സുരേഷ്. കല്ലിയൂര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകള്‍ക്ക് ആവശ്യമായ 600ഓളം ഭക്ഷണപ്പൊതികളാണ് എസ്.സുരേഷ് ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എസ്.സുരേഷ് ഇക്കാര്യം അറിയിച്ചത്.

Also Read: അക്കൗണ്ടിലെത്തിയ പണം​ പച്ചക്കറി,മത്സ്യ മൊത്തക്കച്ചവടത്തില്‍നിന്ന്​ ലഭിച്ചതാണെന്ന് ബിനീഷ്; ജാമ്യ ഹർജി വീണ്ടും മാറ്റി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അന്നദാനം; മഹാദാനം…

കോവിഡ് ബാധിതര്‍ക്കുള്ള ഭക്ഷണപ്പൊതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ്, BJP യുടെ 50, 51 ബൂത്തിലെ സഹപ്രവര്‍ത്തകര്‍. വെള്ളായണി വാര്‍ഡ് മെംബറും മഹിളാമോര്‍ച്ച പ്രവര്‍ത്തകയുമായ ആതിര S J യുടെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ പാചക പുരയിലാണ് ഭക്ഷണം തയ്യാറാക്കല്‍.

കല്ലിയൂര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകള്‍ക്കാവശ്യമായ 600 ഓളം ഭക്ഷണപ്പൊതിയാണ് ഇവിടെ നിന്ന് വിതരണം ചെയ്യുന്നത്. അവരോടൊപ്പം ഒരു മണിക്കൂറിലേറെ നിന്നു… പൊതുപ്രവര്‍ത്തകന് വേണ്ട അമൂല്യ പാഠങ്ങളാണ് അവിടെ നിന്ന് അനുഭവിച്ചതും പഠിച്ചതും….

ബൂത്തിലെ പാര്‍ട്ടി നേതാക്കളായ ശ്രീജിത്, സന്തോഷ്, സുരേഷ്, ഷിജി, വിക്രു, സന്ധീപ്, സതീഷ്, ഹരിത, അജിത് എന്നിവര്‍ നേതൃത്വം കൊടുത്തു…
പഞ്ചായത്ത് ചുമതലക്കാരായ ശ്യാംലാല്‍, സുബീഷ് എന്നിവരും സന്നിഹിതരായിരുന്നു.

Share
Leave a Comment