Latest NewsKeralaNews

കോവിഡ് പോരാട്ടത്തില്‍ സര്‍ക്കാരിന് പിന്തുണ നല്‍കിയ വിഡി സതീശനെ രാഹുല്‍ ഗാന്ധി മാതൃകയാക്കണം; വി മുരളീധരന്‍

തിരുവനന്തപുരം : കോവിഡ് പോരാട്ടത്തിൽ സർക്കാരിന്‌ പിന്തുണ നൽകുന്ന വി.ഡി സതീശന്‍റെ നിലപാട് രാഹുല്‍ ഗാന്ധിയും മാതൃകയാക്കണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കേവല രാഷ്ട്രീയ ലാഭത്തിനായി മഹാമാരിയെ ഉപയോഗിക്കുന്ന നിലപാട് തെറ്റാണെന്ന് രാഹുല്‍ ഗാന്ധിയെ സതീശന്‍ ബോധ്യപ്പെടുത്തണമെന്ന് മുരളീധരന്‍ പറഞ്ഞു. എങ്ങനെയാണോ സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പിണറായി വിജയനെ പിന്തുണക്കുന്നത്, അതുപോലെ രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയുമടങ്ങുന്ന പ്രതിപക്ഷം നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………………….

കേരളനിയമസഭയിൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്‌, എല്ലാവിധ ആശംസകളും നേരുന്നു.

Read Also  :  കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ഗ്രൂപ്പുകളുടെ കുത്തിത്തിരിപ്പ് രാഷ്ട്രീയം ലക്ഷദീപിൽ വിലപ്പോകില്ല; എ പി അബ്‌ദുള്ളകുട്ടി

കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട കാലത്ത് രാഷ്ട്രീയവിമര്‍ശനങ്ങളല്ല മറിച്ച്‌ സർക്കാരിന്‌ ക്രിയാത്മകമായ പിന്തുണയാണ്‌ പ്രതിപക്ഷം നൽകണ്ടത്‌ എന്ന വി.ഡി സതീശന്‍റെ നിലപാട് അദ്ദേഹത്തിന്‍റെ നേതാവ് രാഹുല്‍ ഗാന്ധിക്കും മാതൃകയാക്കാവുന്നതാണ്‌…… ദിവസം മൂന്ന് നേരം, മരുന്ന് കഴിക്കുന്നത്‌ പോലെ, നരേന്ദ്ര മോദിയേ വിമർശ്ശിക്കുക എന്ന നിലപാടാണ്‌ ഈ മഹാമാരിയുടെ കാലത്ത്‌ സതീശന്റെ നേതാവ്‌ സ്വീകരിച്ചിരുക്കുന്നത്‌…..

Read Also  : ബ്ലാക്ക് ഫംഗസ് ബാധിച്ചത് എണ്ണായിരത്തിലധികം പേർക്ക്; മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം

138 കോടി ജനങ്ങളുള്ള ഈ രാജ്യം, ഒറ്റക്കെട്ടായി കോവിഡിനെതിരെ പോരാടുമ്പോൾ, കേവല രാഷ്ട്രീയ ലാഭത്തിനായി മഹാമാരിയെ ഉപയോഗിക്കുന്ന നിലപാട്‌ തെറ്റാണ്‌ എന്ന് രാഹുൽ ഗാന്ധിയെയും സതീശൻ ബോധ്യപ്പെടുത്തണം….. എങ്ങനെയാണോ സതീശന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പിണറായി വിജയനെ പിന്തുണക്കുന്നത്, അതുപോലെ രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയുമടങ്ങുന്ന പ്രതിപക്ഷം നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണക്കട്ടെ….! മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കട്ടെ……..
അതല്ല, കേരളത്തില്‍ മാത്രം പരസ്പര സഹായസംഘം എന്നതാണ് നിലപാടെങ്കില്‍ അതും കോണ്‍ഗ്രസ് വ്യക്തമാക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button