പൂക്കോട്ടുംപാടം: സംസ്ഥാനം കോവിഡിനോട് കിടപിടിക്കുമ്പോൾ സാധാരണക്കാരുടെയും അന്യസംസ്ഥാന തോഴിലാളികളുടെയും ആകെ ആശ്വാസമാണ് ഭക്ഷ്യ കിറ്റ്. എന്നാൽ പൂക്കോട്ടുംപാടത്തെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി അങ്ങാടിയില്‍ ഇറങ്ങി. ഭക്ഷ്യ കിറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ രംഗത്ത് എത്തിയത്. പൊലീസ് ഇടപെട്ട് തൊഴിലാളികളെ മടക്കി അയച്ചു. അമരമ്പലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികളുടെ ലിസ്റ്റ് തയാറാക്കുകയും ലോക്ഡൗണ്‍ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ തൊഴിലാളികള്‍ക്ക് കഴിഞ്ഞ ആഴ്ച ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തുകയും ചെയ്തിരുന്നു. ആദ്യഘട്ടം 250 ഭക്ഷ്യ കിറ്റുകളാണ് തൊഴില്‍ വകുപ്പിെന്റ നേതൃത്വത്തില്‍ പഞ്ചായത്തില്‍ എത്തിച്ചത്. രണ്ടാം ഘട്ടത്തില്‍ വിതരണം ചെയ്യാനുള്ള കിറ്റുകള്‍ ഭക്ഷ്യ വകുപ്പിെന്റ നേതൃത്വത്തില്‍ തയാറാക്കി കൊണ്ടിരിക്കുകയാണ്.
Read Also: ആദ്യം മൂരികള്‍ക്ക് പകരം പശുക്കളുടെ ചിത്രം; ലീഗിനെ ട്രോളി പിവി അന്‍വര്‍; പിന്നീട് തിരുത്ത്
ചില തൊഴിലാളികള്‍ക്ക് കിറ്റ് ലഭിച്ചതോടെ കിറ്റ് ലഭിക്കാത്തവര്‍ പ്രകോപിതരായി കൂട്ടമായി പൊലീസ് സ്റ്റേഷനിലേക്ക് പോകാനായാണ് അങ്ങാടിയില്‍ എത്തിയത്. ഇത് ശ്രദ്ധയില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥരും വളന്റിയര്‍മാരും ചേര്‍ന്ന് തൊഴിലാളികളോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി തിരിച്ചയച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടതോടെ തങ്ങള്‍ പട്ടിണിയിലാണെന്നും തൊഴിലാളികള്‍ പറഞ്ഞു. പഞ്ചായത്തിലെ 600 തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യ കിറ്റ് എത്തിക്കുമെന്നും കിറ്റ് തയാറാക്കി ലഭിക്കുന്നതിലെ കാലതാമസമാണ് നേരിടുന്ന പ്രശ്നമെന്നും ഉടന്‍ കിറ്റ് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. നിലവില്‍ തൊഴിലാളികള്‍ക്ക് പ്രയാസത്തിനുള്ള സാഹചര്യമില്ലെന്നും പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നുണ്ടെന്നും കൂട്ടത്തിലെ ചിലര്‍ക്ക് ധാന്യകിറ്റുകള്‍ ലഭിക്കുകയും തങ്ങള്‍ക്ക് ലഭിക്കുകയില്ലന്ന ഭീതി കൊണ്ടാണ് തൊഴിലാളികള്‍ പ്രകോപിതരാകുന്നതെന്നും കെട്ടിട ഉടമകളും പ്രതികരിച്ചു.
Post Your Comments