ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ റെയിൽവേ. ഓക്‌സിജൻ വിതരണത്തിലാണ് ഇന്ത്യ റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്. 1,142 മെട്രിക് ടൺ ദ്രവീകൃത ഓക്സിജനാണ് തിങ്കളാഴ്ച വിവിധ സംസ്ഥാനങ്ങളിലായി ഓക്സിജൻ എക്സ്പ്രസുകൾ വഴി റെയിൽവേ വിതരണം ചെയ്തത്. ഒരു ദിവസം ആദ്യമായാണ് ഇത്രത്തോളം ഓക്സിജൻ റെയിൽവേ സംസ്ഥാനങ്ങളിൽ എത്തിക്കുന്നത്.
ഇതുവരെ 16,000 മെട്രിക് ടൺ ഓക്സിജൻ റെയിൽവേ വിതരണം ചെയ്തു. മെയ് മാസത്തിൽ ആകെ 14 സംസ്ഥാനങ്ങളിൽ റെയിൽവേ ഓക്സിജൻ എത്തിച്ചു. 1,118 ടൺ ഓക്സിജൻ വിതരണം ചെയ്ത് കഴിഞ്ഞ വ്യാഴാഴ്ച റെയിൽവേ ആദ്യ റെക്കോർഡ് നേട്ടം കരസ്ഥമാക്കി. 1,142 മെട്രിക് ടൺ ദ്രവീകൃത ഓക്‌സിജൻ വിതരണം ചെയ്ത് ആ നേട്ടം റെയിൽവേ തിരുത്തി കുറിക്കുകയും ചെയ്തു. 977 ഓക്സിജൻ ടാങ്കറുകളും വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചു. ഇതുവരെ 247 ഓക്സിജൻ എക്സ്പ്രസുകളാണ് സർവ്വീസ് പൂർത്തിയാക്കിയത്.
തമിഴ്‌നാട്ടിന് 1,000 മെട്രിക് ടണ്ണിലധികം ഓക്സിജനും മഹാരാഷ്ട്രയ്ക്ക് 126 ടൺ ഓക്സിജനും റെയിൽവെ എത്തിച്ച് നൽകി. പ്രതിസന്ധികളെ തരണം ചെയ്ത് ഇനിയും സംസ്ഥാനങ്ങളിലേക്ക് കൂടുതൽ ഓക്‌സിജൻ എത്തിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഏപ്രിൽ 24 മുതലാണ് റെയിൽവേ ഓക്‌സ്ജിൻ എക്സ്പ്രസുകളുടെ സർവ്വീസുകൾക്ക് തുടക്കം കുറിച്ചത്.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 51 കാരൻ പിടിയിൽ
Post Your Comments