COVID 19KeralaLatest NewsNews

ബ്ളാക്ക് ഫംഗസ് രോഗികളുടെ എണ്ണം ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പ്

കൊച്ചി : കാറ്റഗറി-സി വിഭാഗത്തിൽപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുതലായതിനാൽ വരുംദിവസങ്ങളിൽ ബ്ളാക്ക് ഫംഗസ് എണ്ണം ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പ്. ഇതിനെത്തുടർന്ന് രോഗികളെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ.

രോഗലക്ഷണങ്ങളെയും ചികിത്സയെയും കുറിച്ച് ജനങ്ങൾക്കിടയിൽ കൃത്യമായ ധാരണയില്ലാത്തതാണ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വെല്ലുവിളി. ഹൈറിസ്‌ക് വിഭാഗക്കാർക്ക് മൂക്കൊലിപ്പ്, മറ്റ് അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയുംവേഗം ആശുപത്രികളിൽ എത്തിക്കാനാണ് ആരോഗ്യപ്രവർത്തകർ ശ്രമിക്കുന്നത്. ഈ വിഭാഗക്കാരെ പ്രത്യേകം നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് മുക്തർക്ക് അസാധാരണമായ ലക്ഷണങ്ങൾ തോന്നിയാലും വൈദ്യസഹായം തേടണം.

Read Also  :  അവസാന മത്സരത്തിൽ റെക്കോർഡ് നേട്ടവുമായി അഗ്വേറോ

കോവിഡ് ചികിത്സാകേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും ബ്ളാക്ക് ഫംഗസിെന്റ കാര്യത്തിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വെന്റിലേറ്ററുകളുടെയും സ്റ്റിറോയ്‌ഡുകളുടെയും ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തും. ഡോക്ടർമാരുടെ നിർദേശാനുസരണമല്ലാതെ സ്റ്റിറോയ്‌ഡുകൾ തുടരുന്നവർക്ക് ബോധവത്കരണം നൽകും. ബ്ളാക്ക് ഫംഗസ് ലക്ഷണങ്ങളുമായി എത്തുന്നവരെ കണ്ടെത്താൻ ഒ.പി.കളിൽ ഹെൽപ് ഡെസ്‌ക് ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button