Latest NewsKeralaNews

കേരളത്തെ കരുത്തോടെ നയിച്ച സഖാവ് പിണറായി വിജയന് ജന്മദിനാശംസകൾ; വീണ ജോർജ്

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ആരോഗ്യമന്തി വീണ ജോർജ്ജിന്റെ ഫേസ്ബുക് പോസ്റ്റ്‌.
കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ജന്മദിനമാണ് ഇന്ന്. ചരിത്രത്തിലാദ്യമായി ഭരണതുടർച്ചയുണ്ടാകുന്ന ഒരേയൊരു മുന്നണിയുടെ അമരക്കാരനാണ് പിണറായി വിജയൻ.

Also Read:നിയമസഭാ സമ്മേളനം ആരംഭിച്ചു; സത്യപ്രതിജ്ഞയെടുത്ത് എംഎല്‍എമാര്‍

1970 ൽ കൂത്തുപറമ്പിൽ നിന്ന് ആരംഭിച്ച രാഷ്ട്രീയ ജീവിതമാണ് പിണറായി വിജയന്റേത്. കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കയ്യും മെയ്യും മറന്ന് പ്രതിരോധനങ്ങൾക്കും മറ്റും മുൻപിലുണ്ടായിരുന്നു പിണറായി വിജയൻ. ഭരണത്തുടർച്ചയുണ്ടായ തിരഞ്ഞെടുപ്പിലെ അംഗങ്ങളെല്ലാം സത്യപ്രതിജ്ഞ ചെയ്യുന്ന അതേ ദിവസം തന്നെയാണ് പിണറായി വിജയന്റെ ജന്മദിനവും എന്ന് പറഞ്ഞുകൊണ്ടാണ് ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്‌

പോസ്റ്റിന്റെ പൂർണ്ണരൂപം :

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്രപരമായ ഭരണത്തുടര്‍ച്ചയുണ്ടായ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയികളായ എല്ലാവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഈ ദിവസം തന്നെയാണ്, കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തെ കരുത്തോടെ നയിച്ച സഖാവ് പിണറായി വിജയന്റെ ജന്‍മദിനവും. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജന്‍മദിനാശംസകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button