
ക്വാലാലംപൂര്‍ : മലേഷ്യയില്‍ രണ്ട് എല്‍.ആര്‍.ടി ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. 206ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ക്വാലാലംപൂരിലെ കെലാന ജയ ലൈനിലാണ് അപകടം. ഇതില്‍ 47 പേരുടെ പരിക്ക് ഗുരുതരമാണ്. 166 പേര്‍ക്ക് നിസാര പരിക്കേറ്റുവെന്നും അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റവരെ ക്വാലാലംപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്ലാതെ എത്തിയ ട്രെയിനുമായി മറ്റൊന്ന് കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഫെഡറല്‍ ടെറിറ്ററി മിനിസ്റ്റര്‍ അനുര്‍ മൂസ പറഞ്ഞു. അംപാങ് സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments