മുംബൈ : ബ്ലാക്ക് ഫംഗസ് ബാധിച്ച് കാഴ്ച നഷ്ടമായതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. ഇന്നു ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നഗരത്തിലെ മങ്കാപൂർ പ്രദേശത്തെ വീട്ടിൽ വെച്ച് ഹെഡ് കോൺസ്റ്റബിൾ പ്രമോദ് മെർഗർവാർ ആണ് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത്.
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. ഏതാനും വർഷങ്ങൾക്കു മുമ്പ് ഡെപ്യൂട്ടേഷനിൽ സ്പെഷ്യൽ പ്രൊട്ടക്ഷൻ യൂണിറ്റിൽ (എസ്പിയു) ചേർന്ന മെർഗർവാർ അടുത്തിടെ കോവിഡിൽ നിന്ന് സുഖം പ്രാപിക്കുകയും പിന്നീട് ബ്ലാക്ക് ഫംഗസ് അണുബാധയ്ക്ക് ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ ബ്ലാക്ക് ഫംഗസ് കണ്ണുകളെ ബാധിച്ചതോടെ ഡോക്ടർമാർ കണ്ണുകളിലൊന്ന് നീക്കം ചെയ്യുകയായിരുന്നു. അണുബാധ അതിവേഗം പടരാൻ തുടങ്ങിയപ്പോൾ തന്നെ രണ്ടാമത്തെ കണ്ണിന്‍റെ കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്തു.
Read Also : പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി പോപ്പുലര്‍ ഫ്രണ്ട് : സെക്രട്ടറിയേറ്റ് മാര്‍ച്ചിനൊരുങ്ങി നേതാക്കള്‍
ബ്ലാക്ക് ഫംഗസിൽനിന്ന് സുഖം പ്രാപിച്ചെങ്കിലും കാഴ്ച നഷ്ടമായതിൽ മെർഗർവാർ വിഷാദത്തിലായിരുന്നു. മെർഗർവാറുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments