COVID 19Latest NewsKeralaNewsIndia

കുട്ടികളില്‍ കോവാക്‌സിന്റെ പരീക്ഷണം ഉടൻ ആരംഭിക്കും

ന്യൂഡല്‍ഹി : കുട്ടികളില്‍ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ പരീക്ഷണം ജൂണില്‍ ആരംഭിക്കും. കമ്പനിയുടെ ബിസിനസ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഡ്വോക്കസി മേധാവി ഡോ റേച്ചസ് എല്ലയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഹൈദരാബാദില്‍ നടന്ന ഫിക്കി (FICCI) ലേഡീസ് ഓര്‍ഗനൈസേഷന്റെ വെര്‍ച്വല്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് ഡോ. റേച്ചസ് പറഞ്ഞു. ”കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. ഐസിഎംആര്‍ സഹകരണത്തോടെയാണ് വാക്‌സിന്‍ വികസിപ്പിച്ചത്. 1500 കോടി രൂപയുടെ വാക്‌സിന് കോന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിട്ടുണ്ട്. ബെംഗളൂരുവിലേക്കും കര്‍ണാടകയിലേക്കും കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്” ഡോ. റെച്ചസ് പറഞ്ഞു.

Read Also  :  ‘അപൂർവ്വമായ ബ്ലാക്ക്‌ ഫംഗസ്‌ ബാധയെ ഭയന്ന്‌ ഭീകരമായ കൊറോണയെ അവഗണിക്കരുത്‌, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ’; ഡോ:…

ഒപ്പം ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. ഈ വര്‍ഷം മൂന്നാം പാദത്തിലൊ നാലാം പാദത്തിലൊ അത് ലഭിക്കും. അന്താരഷ്ട്ര യാത്രകളില്‍ വാക്‌സിന്‍ വലിയ പങ്കു വഹിക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button