തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.
Read Also : വീട്ടില്‍ ധനനാശം ഉണ്ടാകാന്‍ ഇതുമതി
തെക്കൻ ബംഗാൾ ഉൾക്കടലിലാണ് രണ്ടാമത്തെ ന്യൂനമർദ്ദം രൂപപ്പെട്ടത്. 72 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറും. എന്നാൽ ന്യൂനമർദ്ദത്തിന്റെ സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. മെയ് 26 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീരം തൊടും. ഒമാന്‍ നിര്‍ദ്ദേശിച്ച യാസ് എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താൽ കേരളത്തിലും മഴ ശക്തിപ്രാപിക്കും.
ഇതിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇരുപത്തിയാറാം തീയതി വരെ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ ഇടിയോട് കൂടിയ മഴയാണ് പ്രവചിക്കപ്പെടുന്നത് . മണിക്കൂറിൽ 50 കിലോ മീറ്റർ മുതൽ അറുപത് കിലോ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
Post Your Comments