COVID 19KeralaLatest NewsIndiaNews

ബ്ലാക്ക് ഫംഗസ് തടയാൻ മൂന്ന് മാർഗങ്ങൾ

എറണാകുളം : കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും പൊതുജനങ്ങളിൽ ആശങ്കയുണർത്തുകയാണ്. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമ പ്രകാരം അപൂർവ്വവും മാരകവുമായ അണുബാധയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അറിയുന്നതിലൂടെ രോഗബാധ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനാകും. പ്രമേഹമുള്ളവരിലും കൊവിഡ് പോസിറ്റീവായവരിലും സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവരിലും ബ്ലാക്ക് ഫംഗസ് ഉണ്ടാകാൻ സാധ്യത ഏറെയാണ്.

Also Read:തമിഴ്‌നാട്ടില്‍ ലോക്ക്ഡൗൺ നീട്ടി; കോവിഡ് നിയന്ത്രണവിധേയമല്ലെന്ന് എം.കെ.സ്റ്റാലിന്‍

ബ്ലാക്ക് ഫംഗസ് തടയാൻ ചില മാർഗങ്ങളുണ്ട്. കൊവിഡ് ചികിത്സയിൽ സ്റ്റിറോയ്ഡ് മരുന്നുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ബ്ലാക്ക് ഫംഗസിന്റെ പ്രധാന കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, സ്റ്റിറോയിഡ് ഉപയോ​ഗിക്കുന്നവർ പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക, സ്റ്റിറോയിഡുകളുടെ അമിത ഉപയോഗം നിയന്ത്രിക്കുക എന്നിവയാണ് ബ്ലാക്ക് ഫംഗസ് തടയുന്നതിനു ആവശ്യമായ പ്രധാന മാർഗങ്ങൾ.

അനിയന്ത്രിതമായ പ്രമേഹം മ്യൂക്കോമൈക്കോസിസിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെയാണ് പ്രമേഹമുള്ള പുരുഷന്മാർ ഏറെ കരുതലോട് കൂടിയിരിക്കണമെന്ന് പറയുന്നതും. അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ബ്ലാക്ക് ഫംഗസിനെ ഉൾപ്പെടുത്തി. ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയല്ല. ചിലരിൽ അപൂർവമായി ഗുരുതരമായ അണുബാധയുണ്ടാക്കാം. വായുവിൽനിന്നാണു പൂപ്പൽ ശ്വാസകോശത്തിൽ കടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button