Latest NewsNewsIndiaBusiness

എസ്ബിഐയുടെ അടിയന്തര അറിയിപ്പ്; ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസപ്പെടും

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസ്സം നേരിടുമെന്ന് അറിയിപ്പ്. എന്‍ഇഎഫ്ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തടസം നേരിടുക. യോനോ, യോനോ ലൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എന്‍ഇഎഫ്ടി സര്‍വീസുകള്‍ എന്നിവയെല്ലാം തടസപ്പെടുമെന്നാണ് അറിയിപ്പ്.

റിസര്‍വ് ബാങ്ക് നിര്‍ദ്ദേശപ്രകാരമാണ് എന്‍ഇഎഫ്ടി സംവിധാനത്തില്‍ മാറ്റം വരുത്തുന്നത്. മെയ് 22 ന് ബിസിനസ് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം അപ്‌ഗ്രേഡ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ മറ്റ് സേവനങ്ങള്‍ തടസപ്പെടുമെങ്കിലും ആര്‍ടിജിഎസ് സംവിധാനത്തെ ഇത് ബാധിക്കില്ല. ആര്‍ടിജിഎസ് സംവിധാനം ഏപ്രില്‍ 18 ന് പരിഷ്‌കരിച്ചിരുന്നു.

Read Also : കനത്ത മഴ, ഉരുള്‍പൊട്ടല്‍ : മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു

എസ്ബിഐയുടെ ഐഎന്‍ബി, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ മെയ് 21 ന് രാത്രി 10.45 മുതല്‍ മെയ് 22 ന് പുലര്‍ച്ചെ 1.15 വരെ തടസ്സപ്പെട്ടിരുന്നു. ഇത് ഇന്നും രാവിലെ 6.10 വരെ തടസപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button