KeralaLatest NewsIndiaNews

ഇതെന്ത് മറിമായമെന്ന് സോഷ്യൽ മീഡിയ, ഗണേഷ് കുമാറിനെ പോലും അമ്പരപ്പിച്ച് ശരണ്യ മനോജ്; കാരണമിത്

ഗണേഷിന്റെ ഇളയ സഹോദരി ബിന്ദുവിനു പിന്നാലെയാണ് ശരണ്യ മനോജും പിന്തുണയുമായി എത്തിയത്.

പത്തനാപുരം: വില്‍പത്ര വിവാദത്തില്‍ എംഎല്‍എയും നടനുമായ ഗണേഷ് കുമാറിന് പിന്തുണയുമായി പിളളയുടെ ബന്ധുവും ഒരു കാലത്തെ വിശ്വസ്തനുമായിരുന്ന ശരണ്യ മനോജും. ഗണേഷിന്റെ ഇളയ സഹോദരി ബിന്ദുവിനു പിന്നാലെയാണ് ശരണ്യ മനോജും പിന്തുണയുമായി എത്തിയത്. ബാലകൃഷ്ണ പിള്ള സ്വന്തം നിലയ്ക്ക് എഴുതി നൽകിയതാണ് വിൽപത്രമെന്ന് ശരണ്യ പറയുന്നു.

Also Read:വാനോളം ഉയ‍ര്‍ന്ന പെണ്‍കരുത്ത്; ജെനി ജെറോമിന് ആശംസകളുമായി പിണറായി വിജയനും കെ കെ ഷൈലജയും

മുൻപ് പലതവണ ഗണേഷിനെതിരെ രംഗത്ത് വന്നിട്ടുള്ള ശരണ്യയുടെ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയ്ക്ക് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ഗണേഷ് കുമാറിനൊപ്പം നിൽക്കുന്നതെന്താണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഗണേഷുമായുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് വില്‍പത്ര വിവാദത്തില്‍ ഗണേഷിന് പിന്തുണ നല്‍കുന്നതെന്നും മനോജ് വ്യക്തമാക്കി. ശരണ്യയുടെ നിലപാട് ഗണേഷ് കുമാറിനെ പോലും അമ്പരപ്പിച്ചിട്ടുണ്ടാകുമെന്ന് സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.

ബാലകൃഷ്ണ പിള്ള സ്വന്തം നിലയില്‍ തയാറാക്കിയതാണ് വില്‍പത്രമെന്ന് മനോജ് പറഞ്ഞു. പെണ്‍മക്കള്‍ക്കാണ് പിള്ള കൂടുതല്‍ സ്വത്തുക്കള്‍ നല്‍കിയത്. ഇപ്പോഴത്തെ വിവാദങ്ങള്‍ ഗണേഷിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനാണെന്നും മനോജ് പറഞ്ഞു. നേരത്തേ, ഗണേഷിന്റെ ഇളയ സഹോദരി ബിന്ദുവും സമാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. മരണശേഷം പിതാവിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ വിഷമമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read:‘അരങ്ങിലെ നിത്യവിസ്മയം’ കലാമണ്ഡലം ഗോപിയാശാന് പിറന്നാള്‍ ആശംസകളുമായി കുമ്മനവും മോഹന്‍ലാലും ഉൾപ്പെടെ പ്രമുഖർ

കുടുംബസ്വത്ത് ലഭിക്കുന്നതിന് രേഖകളില്‍ ഗണേഷ് കുമാര്‍ കൃത്രിമം കാണിച്ചുവെന്നായിരുന്നു മൂത്ത സഹോദരി ഉഷ മോഹന്‍ദാസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഉഷ മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് പരാതി നല്‍കിയിരുന്നു. വിവാദത്തെക്കുറിച്ച്‌ ഗണേഷ് പ്രതികരിച്ചിട്ടില്ല. ഇടതു മുന്നണിയുടെ ആദ്യഘട്ട ചര്‍ച്ചകളില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ച പേരുകളില്‍ ഒന്നായിരുന്നു ഗണേഷ് കുമാറിന്റേത്. എന്നാല്‍ ഗണേഷിനെ മാറ്റി നിര്‍ത്തിയതിനു പിന്നില്‍ വില്‍പത്രവും ആയി ബന്ധപ്പെട്ട പരാതിയാണെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button