Latest NewsKeralaNattuvarthaNews

വാനോളം ഉയ‍ര്‍ന്ന പെണ്‍കരുത്ത്; ജെനി ജെറോമിന് ആശംസകളുമായി പിണറായി വിജയനും കെ കെ ഷൈലജയും

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യല്‍ പൈലറ്റ് ജെനി ജെറോമിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും‍. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനി ജെറോമാണ് അപൂര്‍വമായ നേട്ടം കൈവരിച്ചത്. ജെനിയുടെ വിജയം സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കുന്ന പ്രചോദനം വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read:ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടി എങ്ങനെ വര്‍ഗീയതയ്ക്കെതിരെ പോരാടും; സതീശനോട് കോടിയേരി

‘കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണ്. സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാല്‍ക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കുന്ന പ്രചോദനം വലുതാണ്. സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്. പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്ന ആ മാതൃക ഏറ്റെടുക്കാന്‍ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു’- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.ജെനി ജെറോം കോക്പിറ്റില്‍ ഇരിക്കുന്ന ചിത്രവും മുഖ്യമന്ത്രി പങ്കുവച്ചിട്ടുണ്ട്.

‘ഇത്തരം കര്‍മപഥത്തിലേയ്ക്ക് സ്ത്രീകള്‍ കടന്നുവരുന്നത് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണെന്നും ജെനി ജെറോമിന് ആശംസകള്‍ നേരുന്നുവെന്നും’ കെ കെ ശൈലജ ടീച്ചര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കാണാതെ അതിനായി പ്രയത്നിച്ച്‌ സാക്ഷാത്കരിക്കുന്ന യുവത്വം വരുംതലമുറയ്ക്ക് മാതൃകയാണെന്ന് കെ കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യല്‍ പൈലറ്റ് എന്ന നിലയ്ക്ക് തീരദേശമേഖലയില്‍ നിന്നെത്തിയ ജെനി പുതുചരിത്രം കുറിക്കുകയാണെന്നും ടീച്ചർ കുറിച്ചു.

കോവളം കരുംകുളം കൊച്ചുതുറ സ്വദേശിനി ബിയാട്രിസിന്‍്റെയും ജെറോമിന്‍്റെയും മകളാണ് ജെനി ജെറോം (23). എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് പൈലറ്റായി മാറണമെന്ന ആഗ്രഹം ജെനിയ്ക്ക് ഉണ്ടാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button