വാഷിംഗ്‌ടൺ ഡി സി : മൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് സാധാരണമാണ്. ഇപ്പോഴിതാ കീബോർഡ് വായിക്കുന്ന ഒരു കാണ്ടാമൃഗത്തിന്‍റെ രസകരമായ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അമേരിക്കയിലെ കൊളറാഡോയിലെ ഡെൻവറിലെ സിറ്റി പാർക്കിലുള്ള ഡെൻവർ മൃഗശാലയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. 12 വയസുള്ള ആൺ കാണ്ടാമൃഗമാണ് വീഡിയോയിലുള്ളത്. ബന്ദു എന്ന് പേരുള്ള ഒറ്റക്കൊമ്പൻ കാണ്ടാമൃഗമാണ് ഇത്. വളരെ രസകരമായ രീതിയിൽ തന്‍റെ ചുണ്ട് കൊണ്ട് കീബോർഡ് വായിക്കുകയാണ് ബന്ദു. പിറന്നാള്‍ ദിനത്തിലാണ് ബന്ദുവിന്‍റെ ഈ കീബോർഡ് വായന.
View this post on Instagram
ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇതിനോടകം തന്നെ നിരവധി ലൈക്കും രസകരമായ കമന്‍റുകളുമാണ് ലഭിച്ചിരിക്കുന്നത്.
Post Your Comments