
ചിക്കമംഗളൂരു : യുവാവിനെ പൊലിസ് ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. കർണാടക ചിക്കമംഗളൂരു ജില്ലയിൽനിന്നുള്ള പുനീത് എന്ന ദളിത് യുവാവാണ് പൊലിസിനെതിരെ പരാതി നൽകിയത്. ഈ മാസം 10നാണ് സംഭവം. ഗ്രാമത്തിലെ സ്ത്രീയോട് സംസാരിച്ചെന്ന പേരിൽ ഗ്രാമവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനീതിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഗോണിബീഡ് പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ പൊലീസുകാർ മർദ്ദിച്ചെന്നും ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിച്ചെന്നും പുനീത് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
പൊലിസുകാർ വംശീയമായി അധിക്ഷേപിച്ചെന്നും, കൈകാലുകൾ കെട്ടിയിട്ട്, കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് സബ് ഇൻസ്പെക്ടറെ സ്ഥലം മാറ്റിയതായും പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടതായും ചിക്കമംഗളൂരു ജില്ലാ പൊലിസ് സൂപ്രണ്ട് അറിയിച്ചു.
Post Your Comments