തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏർപ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗൺ
പിന്‍വലിച്ചിട്ടും നഗരത്തില്‍ മാര്‍ഗതടസ്സം തീര്‍ത്തുള്ള ബാരിക്കേഡുകള്‍ നീക്കം ചെയ്യാതെ പോലീസ്. തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ക് ഡൗൺ ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്.
പകരം മേയ് 30 വരെ ലോക്ക് ഡൗൺ എന്ന രീതിയില്‍ അത് നീട്ടിയിരിക്കുകയാണ്. ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ ഭാഗമായാണ് ഇടറോഡുകള്‍ മുഴുവന്‍ അടച്ച് നഗരത്തിലേക്കുള്ള പ്രവേശനം ഒറ്റവഴിയിലൂടെ ക്രമീകരിച്ചത്. മടക്കവും അതുപോലെ ഒറ്റവഴിയിലൂടെ മാറ്റുകയുണ്ടായി.
Read Also : മരണാസന്നയായ കോവിഡ് രോഗിയ്ക്ക് മകളുടെ സ്ഥാനത്ത് നിന്ന് കലിമ ചൊല്ലിക്കൊടുത്ത് ഡോക്ടർ രേഖ
എന്നാല്‍ വെള്ളിയാഴ്ച വൈകീട്ടോടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തിരുവനന്തപുരത്ത് ഒഴിവാക്കി. അതുസംബന്ധിച്ച വിജ്ഞാപനം കലക്ടര്‍ പുറത്തിറക്കുകയും ചെയ്തു. രോഗവ്യാപനം വര്‍ധിച്ചതിനെത്തുടര്‍ന്ന് മേയ് 16ന് അര്‍ധരാത്രി മുതല്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ ശനിയാഴ്ച രാവിലെ 6ന് പിന്‍വലിക്കുമെന്നാണ് കലക്ടര്‍ അറിയിച്ചത്. അതേസമയം സംസ്ഥാന വ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജില്ലയില്‍ തുടര്‍ന്നും കര്‍ശനമായി നടപ്പാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കുകയുണ്ടായി.
Post Your Comments