ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ B1.617.2 കോവിഡ് വകഭേദത്തിനെതിരെ കോവിഷീല്‍ഡ് വാക്‌സിന്‍ 80 ശതമാനം ഫലപ്രദമാണെന്ന് പഠനം. ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) ഡാറ്റകളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം നടത്തിയത്.
ഏറ്റവും അധികം വ്യാപന ശേഷിയുള്ള കോവിഡ് വകഭേദമായ ബി.117 എതിരെയും ഓക്‌സ്ഫഡ് വാക്‌സിന്‍ 87 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. ഇംഗ്ലണ്ടിലെ ക്ലന്റ് മേഖലയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഈ ആഴ്ച പുറത്തുവിട്ട പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്കു പ്രകാരം കഴിഞ്ഞാഴ്ച ബ്രിട്ടണില്‍ 2,111 പേര്‍ക്കാണ് ബി1.617.2 വകഭേദം കണ്ടെത്തിയത്. ഇതുവരെ 3,424 കേസുകളാണ് കണ്ടെത്തിയത്. ബ്രിട്ടണില്‍ ഈ വകഭേദം വലിയ തോതിലാണ് വ്യാപിക്കുന്നത്.
Read Also : ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ എഴുതിയ കത്ത് ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്
അതേസമയം രാജ്യത്ത് 2,57,299പേര്‍ക്ക് പുതുതായി കോവിഡ് സ്ഥീകരിച്ചു. 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം വീണ്ടും നാലായിരം കടന്നു.
Post Your Comments