KeralaNattuvarthaLatest NewsIndiaNews

മദ്യം ഹോം ഡെലിവറി ഇല്ല ; ആപ്പ് പുനഃസ്ഥാപിക്കുന്നത്​ സജീവമായി പരിഗണിക്കുമെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ തല്‍ക്കാലത്തേക്ക്​ മദ്യത്തിന്‍റെ ഹോം ഡെലിവറി തുടങ്ങില്ലെന്ന്​ എക്​സൈസ്​ മന്ത്രി എം.വി ഗോവിന്ദന്‍. ഹോം ഡെലിവറി തുടങ്ങണമെങ്കില്‍ നയപരമായ തീരുമാനം വേണമെന്നും അദ്ദേഹം പറഞ്ഞു. ബെവ്​കോ എം.ഡിയുമായി എക്​സൈസ്​ മന്ത്രി ചര്‍ച്ച നടത്തി.

Also Read:കോവിഡ് രോഗികളുടെ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങള്‍ നഷ്ടമാകുന്നു; വണ്ടാനം മെഡിക്കല്‍ കോളജിനെതിരെ വ്യാപക പരാതി

 

അതേസമയം, മദ്യവിതരണത്തിനായി ആപ്​ പുനഃസ്ഥാപിക്കുന്നത്​ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നു​ണ്ട്​. നേരത്തെ കേരളത്തില്‍ മദ്യത്തിന്‍റെ ഹോം ഡെലിവറി തുടങ്ങുമെന്ന്​ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിവറേജസ്​ കോര്‍പറേഷന്‍ ഇതുസംബന്ധിച്ച്‌​ സര്‍ക്കാറിന്​ റിപ്പോര്‍ട്ട്​ സമര്‍പ്പിച്ചതായും സൂചനയുണ്ടായിരുന്നു.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ ഹോം ഡെലിവറി തുടങ്ങാന്‍ ബെവ്​കോ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button