തിരുവനന്തപുരം : റോഡുകളെപ്പറ്റി പരാതി പറയാൻ 2019 -ൽ പുറത്തിറിക്കിയ മൊബൈൽ ആപ്പുമായി പുതിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മൊബൈൽ ആപ് സംവിധാനം ജൂൺ ഏഴിന് വരുമെന്നു മുഹമ്മദ് റിയാസ് പറഞ്ഞു.
പൊതുജനങ്ങൾക്ക് റോഡുകളെപ്പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ് സംവിധാനം നടപ്പിലാക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രി അറിയിച്ചത്. റോഡുകളെ പറ്റിയുള്ള പരാതി ആപ്പിലൂടെ അറിയിക്കാം. ആപ്പ് വഴി ലഭിക്കുന്ന പരാതികൾ എസ്എംഎസ് വഴിയും ഇമെയിൽ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എൻജിനീയർമാരെ അറിയിക്കും. പരാതി പരിഹരിച്ചശേഷം വിവരം ആപ്പിൽ അപ്‌ഡേറ്റ് ചെയ്യും. പരാതി നൽകിയവർക്ക് ആപ്പിലൂടെ തന്നെ തുടർവിവരങ്ങൾ അറിയാൻ സാധിക്കും. ജൂൺ 7 മുതൽ ആപ്പ് ഗൂഗിൾ പ്ലേ സ്‌റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Read Also : ഒരേ കാര്യത്തിന് രണ്ട് ആപ്പോ? ഇനിയെന്തിനാണ് മറ്റൊരു ആപ്പ്?; പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
ഇതേ ഉദ്ദേശ്യവുമായാണ് കഴിഞ്ഞ പൊതുമരാമത്ത് വകുപ്പ് ആപ് പുറത്തിറക്കിയത്. 2.5 മാത്രമാണ് ആപ്പിന്റെ റേറ്റിങ്. ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനോ പരാതി നൽകാനോ കഴിയാതെ ആളുകൾ ചീത്തവിളിയുമായി റിവ്യൂബോക്സിൽ നിറഞ്ഞിട്ടുമുണ്ട്. സൈൻ ഇൻ ചെയ്യാൻപോലും കഴിയുന്നില്ലെന്നായിരുന്നു പരാതി. ഒരു തവണ പരീക്ഷിച്ച് പരാജയപ്പെട്ട ആപ്പ് പരിപാടി ഇത്തവണ വകുപ്പിനെ മുന്നോട്ടുനയിക്കുമോ അതോ വീണ്ടും ‘ആപ്പി’ലാക്കുമോ എന്നും ചിലർ ചോദിക്കുന്നു.
Post Your Comments