തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകൾ നേർന്ന് കോടിയേരി ബാലകൃഷ്ണൻ. സതീശൻ മാന്യനായ നേതാവാണെന്ന് പറഞ്ഞ കോടിയേരി യു ഡി എഫിന്റെ രാഷ്ട്രീയ നയത്തിനെതിരെ രംഗത്തെത്തി. വര്‍ഗീയത ചെറുക്കാന്‍ വി.ഡി സതീശനോ കോണഗ്രസിനോ കഴിയില്ലെന്ന് കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിനു സാധിക്കുമോ? അത് സാധിക്കണമെങ്കില്‍ ഇന്നത്തെ യു.ഡി.എഫ് പിരിച്ചുവിടണം. ഇന്നത്തെ യു.ഡി.എഫില്‍ നിന്നുകൊണ്ട് ശക്തമായ വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ല. കാരണം ജമാഅത്തെ ഇസ്ലാമിയെ കൂടെ നിര്‍ത്തിയിട്ടെങ്ങനെയാണ് വര്‍ഗീയവിരുദ്ധ സമീപനം സ്വീകരിക്കാന്‍ സാധിക്കുന്നത്,’ കോടിയേരി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്കൊപ്പം കൂടിച്ചേർന്നുകൊണ്ടുള്ള പോക്കാണ് യു ഡി എഫിനെ ഏറ്റവും അപകടത്തിലാക്കിയതെന്ന് കോടിയേരി വിലയിരുത്തുന്നു. ഇനി മുതല്‍ കേരളത്തില്‍ യു.ഡി.എഫിന്റെ പ്രഥമ പരിഗണന വര്‍ഗീയതയോട് സന്ധിയില്ലാത്ത സമരം ചെയ്യുക എന്നായിരിക്കുമെന്ന് സതീശന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു കോടിയേരി.
Post Your Comments