തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍ക്കുള്ള കേരള സ്‌റ്റേറ്റ് നമ്പറുകള്‍ അലോട്ട് ചെയ്തു. പതിവുപോലെ മുഖ്യമന്ത്രിയുടെ വാഹനമാണ് ഒന്നാം നമ്പര്‍. ഏറെ ‘സസ്‌പെന്‍സുകള്‍’ക്കൊടുവില്‍ പി.പ്രസാദിനാണ് 13-ാം നമ്പര്‍ വാഹനം ലഭിച്ചിരിക്കുന്നത്. 13 ദൗര്‍ഭാഗ്യത്തിന്റെ നമ്പറാണെന്ന വാദം ഉയര്‍ന്നിരുന്നു.
പ്രത്യേക ഉത്തരവുകള്‍ പ്രകാരമാണ് മന്ത്രിമാര്‍ക്കും സമാനമായി നിയോഗിക്കപ്പെട്ടവര്‍ക്കും അവരുടെ വാഹനങ്ങളില്‍ ‘KERALA STATE’ അഥവാ കേരള സര്‍ക്കാര്‍ ബോര്‍ഡുകള്‍ അനുവദിക്കുന്നത്. ഇത്തരത്തില്‍ അനുവദിക്കുന്ന കേരള സ്‌റ്റേറ്റ് ബോര്‍ഡുകള്‍ക്ക് പ്രത്യേകം സീരിയല്‍ നമ്പറുകള്‍ ഉണ്ടാകും. രജിസ്‌ട്രേഷന്‍ നമ്പറുകള്‍ക്ക് പുറമേ പ്രത്യേകം സീരിയല്‍ നമ്പറോട് കൂടിയ കേരള സ്‌റ്റേറ്റ് ബോര്‍ഡ്, അത് അനുവദിക്കപ്പെട്ടവര്‍ക്ക് നിശ്ചിത വലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. ഈ രീതിയില്‍ പ്രത്യേകം അനുവദിക്കുന്ന സീരിയല്‍ നമ്പറുകള്‍ വഴി ആരുടെ ഔദ്യോഗിക വാഹനമാണെന്ന് എളുപ്പം മനസ്സിലാക്കാം.
ഗവണ്‍മെന്റ് ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ വെച്ചിരിക്കുന്ന എല്ലാ കേരള സ്‌റ്റേറ്റ് ബോര്‍ഡുകള്‍ക്കും സീരിയല്‍ നമ്പറുകള്‍ ഉണ്ടാകും. സീരിയല്‍ നമ്പര്‍ ഇല്ലാത്ത ‘Kerala State’ അഥവാ ‘കേരള സര്‍ക്കാര്‍’ ബോര്‍ഡുകള്‍ക്ക് ഗവണ്‍മെന്റ് ഉത്തരവുകളുടെ പിന്‍ബലമില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
Post Your Comments