കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെടുത്തതിനെതിരെ ഇ.കെ വിഭാഗം യുവജന സംഘടനയായ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ സമസ്തയും രംഗത്ത് എന്ന രീതിയിലായിരുന്നു വാർത്ത പ്രചരിച്ചത്. എന്നാൽ, നാസറിന്റെ പ്രസ്താവന സമസ്തയുടേതാണെന്ന തരത്തിൽ പ്രചരിപ്പിക്കരുതെന്ന് ഇക്കാര്യത്തിൽ സമസ്തയ്ക്ക് പങ്കില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ വ്യക്തമാക്കുന്നു.
Also Read:സേവാഭാരതിയെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുളള റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചു കളക്ടർ
ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മുന്നണി സര്‍ക്കാറിന്റെ വകുപ്പുകള്‍ തീരുമാനിക്കാനും ആര്‍ക്കൊക്കെയെന്ന് നിര്‍ണയിക്കാനുമുള്ള അധികാരം നേതൃത്വം നല്‍കുന്ന ഉത്തരവാദപ്പെട്ടവര്‍ക്കൊണെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പുകൾ തീരുമാനിക്കുന്ന കാര്യങ്ങൾ തങ്ങൾ ഒരിക്കലും ഇടപെടാറില്ലെന്ന് വ്യക്തമാക്കുകയാണ് തങ്ങൾ.
‘വകുപ്പ് മറ്റാരെക്കാളും ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിയും. അതിന് അദ്ദേഹം അര്‍ഹനാണ്. സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്ന നിലപാടുകള്‍ ഒരിക്കലും സമൂഹത്തിന് ഗുണം ചെയ്യില്ല. ഇത്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക് സമസ്തയെ വലിച്ചിഴക്കേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ സമസ്തയ്ക്ക് യാതോരു ബന്ധവുമില്ല. സമുദായങ്ങളെ തമ്മില്‍ അകറ്റാന്‍ കാരണമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകരുത്’. – ജിഫ്രി മുത്തുക്കോയ വ്യക്തമാക്കി.
Post Your Comments