തിരുവനന്തപുരം : ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ കോവിഡ് മരുന്ന് വാങ്ങാനുളള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത മരുന്ന് രോഗികളില്‍ പരീക്ഷിക്കരുതെന്നാണ് ആവശ്യം. എന്നാല്‍ പുതിയ മരുന്ന് രോഗതീവ്രത കുറയ്ക്കുമെന്നാണ് ഡിആര്‍ഡിഒ അറിയിച്ചിരിക്കുന്നത്.
ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് വാങ്ങാന്‍ തീരുമാനിച്ച വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിന് പിന്നാലെയാണ് പ്രതിഷേധമുയർന്നത്. ലോകാരോഗ്യ സംഘടനയോ സിഡിസിയോ മരുന്ന് അംഗീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പരീക്ഷണ ഫലങ്ങള്‍ ഒരു അംഗീകൃത ജേണലിലും പ്രസിദ്ധീകരിച്ചിട്ടില്ല.
Read Also : ട്രിപ്പിള്‍ ലോക്ക് ഡൗൺ പിന്‍വലിച്ചിട്ടും റോഡിലെ മാര്‍ഗതടസ്സം നീക്കാതെ പോലീസ്
ഡിആര്‍ഡിഒയുടെ ഉപസ്ഥാപനമായ ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലയഡ് സയന്‍സസും സ്വകാര്യ സ്ഥാപനമായ ഡോ. റെഡ്ഡീസ് ലബോറട്ടറിസും ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചത്. മരുന്ന് നൽകിയ കോവിഡ് രോഗികളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് രണ്ടര ദിവസത്തിനു മുന്‍പേ ലക്ഷണങ്ങള്‍ കുറഞ്ഞു തുടങ്ങിയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
Post Your Comments