റായ്പൂർ: ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നാരോപിച്ച് യുവാവിന്റെ കരണത്തടിച്ച് ജില്ലാ കളക്ടർ. ഛത്തീസ്ഗഡിലാണ് സംഭവം. സുരാജ്പുർ ജില്ലാ കളക്ടറാണ് യുവാവിനെ മർദ്ദിച്ചത്. യുവാവിന്റെ ഫോൺ കളക്ടർ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിരുന്നു.
Read Also: യാസ് ചുഴലിക്കാറ്റ്; ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി; അമിത് ഷാ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കളക്ടർ യുവാവിനോട് ക്ഷമ ചോദിച്ചു. വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നതോടെയാണ് കളക്ടർ ക്ഷമാപണം നടത്തിയത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങി എന്നാരോപിച്ചായിരുന്നു യുവാവിനോട് കളക്ടർ അപമര്യാദയായി പെരുമാറിയത്. യുവാവിന്റെ ഫോൺ വാങ്ങി പരിശോധിക്കുകയും ശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞ് മുഖത്ത് ആഞ്ഞടിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും യുവാവിനെ മർദ്ദിക്കുന്നുണ്ട്. ലാത്തി ഉപയോഗിച്ചാണ് പോലീസ് ഉദ്യോഗസ്ഥർ യുവാവിനെ മർദ്ദിച്ചത്.
वाकई हद है ये…
यकीन नहीं तो ये वीडियो भी देख लीजिये..@SurajpurDist कलेक्टर साहब आपको किस बात की इतनी खीज..
लड़का कह रहा, भगवान कसम फ़ोन पे कोई रिकॉर्ड नहीं किया..पर वाह रे दंभ..@bhupeshbaghel @tamradhwajsahu0 @_SubratSahoo @DPRChhattisgarh #lockdown #Chhattisgarh #cgnews https://t.co/GhFmnf1qa4 pic.twitter.com/ZLAdkVlhLo— Anshuman Sharma (@anshuman_sunona) May 22, 2021
Post Your Comments