KeralaLatest NewsNews

കോവിഡ് വ്യാപനം; മലപ്പുറത്ത് ഇന്ന് കർശന നിയന്ത്രണം; അവശ്യ സർവ്വീസുകൾക്ക് മാത്രം അനുമതി;ഹോട്ടലുകൾക്ക് ഹോം ഡെലിവറി നടത്താം

മലപ്പുറം: മലപ്പുറം ജില്ലയിൽ ഇന്ന് കർശന നിയന്ത്രണങ്ങൾ. കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്. അടിയന്തര ആവശ്യമുള്ള മെഡിക്കൽ സേവനങ്ങൾ, പത്രം, പാൽ, പെട്രോൾ പമ്പുകൾ, ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമെ അനുവാദമുണ്ടാകൂമെന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ഹോട്ടലുകളിൽ ഹോം ഡെലിവറി നടത്താൻ അനുവാദമുണ്ട്.

Read Also: യാസ് ചുഴലിക്കാറ്റ്; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം

മലപ്പുറത്ത് ഇപ്പോഴും ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുകയാണ്. പ്രതിദിന കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്ന സാഹചര്യത്തിലാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരാൻ തീരുമാനിച്ചത്. എ.ഡി.ജി.പി വിജയ് സാഖറെ, ഐ.ജി അശോക് യാദവ് എന്നിവർ ജില്ലയിൽ എത്തി പൊലീസ് നടപടികൾ നേരിട്ട് നിയന്ത്രിക്കുന്നുണ്ട്.

പ്രധാന റോഡുകളിലെല്ലാം പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. ഉൾപ്രദേശങ്ങളിലെ ആൾക്കൂട്ടമൊഴിവാക്കാൻ പൊലീസ് പ്രത്യേക നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി പോലീസ് ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.

Read Also: സംസ്ഥാനത്തെ റോഡുകളെ പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പിലാക്കും; പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button