Latest NewsNewsIndia

കോവിഡ് വ്യാപനം കുറയുന്നു; രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കുമായി ഡല്‍ഹി

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,649 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. ഇതിന്റെ ഭാഗമായി തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,649 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.

Also Read: കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികള്‍ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.യു നേതൃത്വത്തിന് കത്ത്

24 മണിക്കൂറിനിടെ 189 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,202 ആയി. തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് മരണ സംഖ്യ 200ന് താഴെയാണ്. 2.42 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഏതാനും നാളകളായി ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 36.2 ശതമാനമാണ് ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,158 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,66,056 ആയി ഉയര്‍ന്നു. 14,16,868 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഡല്‍ഹിയില്‍ 27,610 പേരാണ് നിലവില്‍ വിവിധയിടങ്ങളില്‍ ചികിത്സയിലുള്ളത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് ഡല്‍ഹി മോചിതമാകുന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button