Latest NewsKerala

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി

എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി എന്‍.അരുണാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

തിരുവനന്തപുരം: നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പരാതി. കൊവിഡ് പ്രോട്ടോകോളും ലോക്ഡൗണ്‍ നിയമവും ലംഘിച്ചതായി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. വി ഡി സതീശനെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി എന്‍.അരുണാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

read also: ഒളിവിലായിരുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍

നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും എന്‍.അരുണ്‍ വ്യക്തമാക്കി.

കൊവിഡ് ചുമതലയുള്ള ജില്ല കളക്ടര്‍ക്കും പോലീസ് മേധാവിക്കും ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവോടുകൂടിയാണ് പരാതി നല്‍കിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ആള്‍ക്കൂട്ട സ്വീകരണം സംഘടിപ്പിച്ചുവെന്നാണ് ആരോപണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button