കൊളംബോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവെച്ചു. ടൂര്‍ണമെന്റ് 2023ലേയ്ക്ക് മാറ്റിവെച്ചതായി ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്.
Also Read: കോവിഡ് പ്രതിരോധം; പ്രതിദിന പരിശോധനകളില്‍ റെക്കോര്‍ഡിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
ഏഷ്യാ കപ്പ് ജൂണ്‍ മാസത്തില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ശ്രീലങ്കയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പ് നടത്താനാകില്ലെന്ന് ശ്രീലങ്ക അറിയിച്ചിരുന്നെങ്കിലും ഇന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ നടത്താനിരുന്ന ടൂര്‍ണമെന്റും കോവിഡ് കാരണം നീട്ടിവെച്ചിരുന്നു. പിന്നീട് 2021ല്‍ ശ്രീലങ്കയില്‍ വെച്ച് മത്സരം നടത്താനാണ് തീരുമാനിച്ചിരുന്നത്.
കോവിഡ് വ്യാപനം കാരണം ടൂര്‍ണമെന്റ് മാറ്റിവെക്കേണ്ടി വന്നതോടെ ഇനി 2023ലെ ഏകദിന ലോകകപ്പിന് ശേഷമേ ഏഷ്യാ കപ്പ് നടത്താന്‍ സാധ്യതയുള്ളൂ. അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ടൂര്‍ണമെന്റുകളെക്കുറിച്ച് ഓരോ ടീമുകളും ഏകദേശ ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടത്തിയ ഐപിഎല്ലും പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഐപിഎല്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎഇയില്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments