COVID 19Latest NewsIndiaNews

ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച്‌ കച്ചവടം നടത്തിയെന്ന് ആരോപിച്ച് പതിനേഴുകാരനെ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തി

ലക്‌നൗ : ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച്‌ പച്ചക്കറിക്കച്ചവടം നടത്തിയ യുവാവിനെ പൊലീസ് തല്ലിക്കൊന്നു. യുപിയിലെ ഉന്നാവ് ജില്ലയിലെ ഭട്പുരിയില്‍ 17കാരനാണ് പൊലീസുകാരുടെ ക്രൂര മര്‍ദ്ദനത്തിനൊടുവില്‍ കൊല്ലപ്പെട്ടത്. പച്ചക്കറിയുമായി വഴിയോര വില്‍പന നടത്തിയ ഫൈസല്‍ ആണ് കൊല്ലപ്പെട്ടത്.

Read Also : കോവിഡ് ബാധിച്ച് സുഹൃത്ത് മരിച്ചതിന്റെ വേദനയിൽ ലൈവിലെത്തി പൊട്ടിക്കരഞ്ഞ് സീരിയല്‍ താരം ; വീഡിയോ 

രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു ഹോം ഗാര്‍ഡും ചേര്‍ന്നാണ് ഫൈസലിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. കോവിഡ് നിയന്ത്രണം ലംഘിച്ച്‌ വ്യാപാരം നടത്തിയതിന്റെ പേരില്‍ പൊലീസുമായി തര്‍ക്കിച്ച ഫൈസലിനെ അറസ്റ്റ് ചെയ്ത് കോട്വാലി സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെവച്ചു മര്‍ദനമേറ്റതിനെ തുടര്‍ന്നു നെഞ്ചുവേദന ഉണ്ടായതോടെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ഹോം ഗാര്‍ഡിനുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഹോം ഗാര്‍ഡിനെ സര്‍വീസില്‍നിന്നു പുറത്താക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button