Latest NewsNewsIndia

‘എന്റെ ഗ്രാമം, കൊറോണ മുക്ത ഗ്രാമം’; കോവിഡിനെ നേരിടാന്‍ വ്യത്യസ്ത പദ്ധതിയുമായി യോഗി സര്‍ക്കാര്‍

മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൂന്ന് ഗ്രാമങ്ങളെയും മൂന്ന് വാര്‍ഡുകളെയും തെരഞ്ഞെടുത്ത് പാരിതോഷികം നല്‍കും

ലക്‌നൗ: രാജ്യത്തിന്റെ ഗ്രാമീണ മേഖലയില്‍ കോവിഡ് പടരുന്നത് ആശങ്കയാകുന്നതിനിടെ വ്യത്യസ്ത പ്രതിരോധ പദ്ധതിയുമായി യോഗി സര്‍ക്കാര്‍. ‘Mera gaon, corona mukth gaon’ എന്ന പേരിലുള്ള ക്യാമ്പയിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഗ്രാമീണ മേഖലയെ കോവിഡില്‍ നിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

Also Read: കൊറോണ ബാധിച്ച് മരിച്ച അങ്കണവാടി ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം: പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ക്യാമ്പയിന്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൂന്ന് ഗ്രാമങ്ങളെയും മൂന്ന് വാര്‍ഡുകളെയും തെരഞ്ഞെടുത്ത് പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗ്രാമീണ മേഖലയില്‍ ബോധവത്ക്കരണം നടത്തുന്നതിലൂടെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാണ് പുതിയ ക്യാമ്പയിനിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവ്‌നീത് സെഹ്ഗാല്‍ പറഞ്ഞു.

നേരത്തെ, സംസ്ഥാനത്തെ കോവിഡ് വ്യാപനം നിരീക്ഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി മോണിറ്ററിംഗ് കമ്മിറ്റികള്‍ക്ക് മുഖ്യമന്ത്രി രൂപം നല്‍കിയിരുന്നു. ഈ കമ്മിറ്റികളുടെ സഹായത്തോടെ ഉത്തര്‍പ്രദേശിലെ ഗ്രാമീണ മേഖലയില്‍ പ്രതിദിനം ഒരു ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ് നടത്തുന്നത്. ഇതിനായി റാപിഡ് റെസ്‌പോണ്‍സ് ടീമിനെ(ആര്‍ആര്‍ടി)യാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button