Latest NewsFootballNewsSports

സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേയ്ക്ക്?

ഗബ്രിയേല്‍ ജിസൂസിനെ വിട്ടുകൊടുത്ത് ഹാരി കെയിനെ സ്വന്തമാക്കുന്നത് ഉചിതമാകില്ലെന്നാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കണക്കുകൂട്ടല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച സ്‌െ്രെടക്കര്‍ മാരില്‍ ഒരാളാണ് ടോടനത്തിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍. താരം ടോടനം വിടാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇന്ന് ഫുട്‌ബോള്‍ ലോകം. ഹാരി കെയ്ന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേയ്ക്ക് എത്താനുള്ള സാധ്യതയാണ് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: കോവിഡിനെതിരെ യോഗി സര്‍ക്കാരിന്റെ അത്ഭുതകരമായ തിരിച്ചുവരവ്, ടിപിആര്‍ അതിവേഗം കുറഞ്ഞു; ഫോര്‍മുല ഇതാണ്

ഹാരി കെയ്‌നെ മാഞ്ചസ്റ്റര്‍ സിറ്റി നോട്ടമിട്ട് കാലമേറെയായി. ഹാരിയും ടോടനം വിടാന്‍ താത്പ്പര്യം അറിയിച്ചതോടെ സിറ്റി ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. എന്നാല്‍ ടോട്ടന്‍ഹാമിന്റെ വിലപേശലിന് മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റി എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. 70 മില്യന്‍ യൂറോയ്ക്ക് പുറമേ ലോകം കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ ഗബ്രിയേല്‍ ജിസൂസിനെ കൂടെ വിട്ടുനല്‍കണമെന്നുള്ള ആവശ്യമാണ് ടോടനം സിറ്റിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

ഗബ്രിയേല്‍ ജിസൂസിനെ വിട്ടുകൊടുത്ത് ഹാരി കെയിനെ സ്വന്തമാക്കുന്നത് ഉചിതമാകില്ലെന്നാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കണക്കുകൂട്ടല്‍. കൂടാതെ ജിസൂസിനെ വിട്ടു കൊടുക്കുന്നതിലൂടെ പരസ്യവരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാവുമെന്നും മാഞ്ചസ്റ്റര്‍ സിറ്റി വിലയിരുത്തുന്നു. അതിനാല്‍ ഹാരി കെയിന് മാഞ്ചസ്റ്റര്‍ സിറ്റിയിയുടെ ജഴ്‌സി അണിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button