Latest NewsKeralaNewsIndia

യാസ് ചുഴലിക്കാറ്റ് : കേരളത്തിലേക്കുള്ള ഏഴ് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം : യാസ് ചുഴലിക്കാറ്റ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. മെയ്‌ 26 ന് യാസ് കര തൊടുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റ് ഭീഷണി ഉയര്‍ത്തുന്നത് പശ്ചിമ ബംഗാള്‍ , അസം സംസ്ഥാനങ്ങള്‍ക്കാണ്. കേരളത്തില്‍ ശക്തമായ മഴക്ക് ചുഴലിക്കാറ്റിന്റെ ഫലമായി സാധ്യതയുണ്ട്.

Read Also : യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ശാസ്താംകോട്ട അന്തരിച്ചു  

നാഗര്‍കോവിലില്‍ നിന്ന് മെയ് 23ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജംഗ്ഷന്‍-ഷാലിമാര്‍ വീക്ക്‌ലി (ഗുരുദേവ്) സ്പെഷ്യല്‍ (ട്രെയിന്‍ നം. 02659), ഹൗറയില്‍ നിന്ന് മെയ് 24നു പുറപ്പെടുന്ന ഹൗറാ ജംഗ്ഷന്‍-കന്യാകുമാരി വീക്ക്‌ലി സ്പെഷ്യല്‍ (ട്രെയിന്‍ നം. 02665), എറണാകുളം ജംഗ്ഷനില്‍ നിന്ന് മെയ് 24നും 25നും പുറപ്പെടുന്ന എറണാകുളം ജംഗ്ഷന്‍-പാറ്റ്ന ജംഗ്ഷന്‍ ബൈവീക്ക്‌ലി സ്പെഷ്യല്‍ (ട്രെയിന്‍ നം. 02643), പാറ്റ്നയില്‍ നിന്ന് മെയ് 27നും 28നും പുറപ്പെടുന്ന പാറ്റ്ന ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ ബൈവീക്ക്‌ലി സ്പെഷ്യല്‍ (ട്രെയിന്‍ നം. 02644), ഷാലിമാറില്‍ നിന്ന് മെയ് 25നു പുറപ്പെടുന്ന ഷാലിമാര്‍-തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ (ട്രെയിന്‍ നം. 02642), തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് മെയ് 25നു പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-സില്‍ചര്‍ വീക്ക്‌ലി (ആരോണൈ) സ്പെഷ്യല്‍ (ട്രെയിന്‍ നം. 02507), ഷാലിമാറില്‍ നിന്ന് മെയ് 26നു പുറപ്പെടുന്ന ഷാലിമാര്‍-നാഗര്‍കോവില്‍ ജംഗ്ഷന്‍ വീക്ക്‌ലി (ഗുരുദേവ്) സ്പെഷ്യല്‍ (ട്രെയിന്‍ നം. 02660), എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button