കൊല്ലം: ഭീകര ബന്ധമുള്ള സംഘടനകളുമായുള്ള അടുപ്പം കാരണം കൊല്ലം ഇന്റലിജന്‍സ് ഡിവൈഎസ്പിയെ അടിയന്തിരമായി കോട്ടയത്തേക്ക് സ്ഥലം മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. കേരളം കൗമുദിയുൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലം ഇന്റലിജന്‍സ് ഡി വൈ എസ് പി ആയിരുന്ന ഇദ്ദേഹത്തെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയെന്നാണ് റിപോർട്ടുകൾ . രാജ്യവിരുദ്ധ ശക്തികളുമായും ഭീകരവാദികളുമായും ബന്ധമുണ്ടായിരുന്നു ഇയാള്‍ക്ക് എന്നാണ് റിപ്പോര്‍ട്ട്.
ഇയാള്‍ക്കെതിരേ അടിയന്തിര അന്വേഷണത്തിനും ഉത്തരവുണ്ടായതായി അറിയുന്നു. അതേസമയം സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തി. അദ്ദേഹത്തിന്റെ
ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,
“തീവ്രവാദ ബന്ധം കണ്ടെത്തി കൊല്ലത്ത് നിന്നും ഇൻ്റലിജൻസ് ഡിവൈഎസ്പിയെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. കൊല്ലത്ത് നിന്നും കോട്ടയത്ത് എത്തുന്നതോടെ ടിയാൻ തീവ്രവാദ ബന്ധം അവസാനിപ്പിച്ച് ഏതെങ്കിലുമൊരു കേരള കോൺഗ്രസിൽ ചേരും എന്നു പ്രതീക്ഷിക്കാം.”
പൊതുജനതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളും കൃത്യനിര്‍വഹണത്തിലുണ്ടായ വീഴ്ചകളും എന്നാണ് സ്ഥലം മാറ്റ ഉത്തരവിലുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ കൗമുദി റിപ്പോർട്ട് പ്രകാരം പല രീതിയില്‍ സ്വാധീനമുപയോഗിച്ച് കൊല്ലത്തെ ഇന്റലിജന്‍സ് ഡി വൈ എസ് പി സ്ഥാനം ഇയാൾ കൈയ്യടക്കുകയായിരുന്നു എന്നാണ് സൂചന.
വിവിധ സ്റ്റേഷനുകളില്‍ എസ് ഐ ആയും സിഐ ആയും ജൊലി ചെയ്തിരുന്ന ഇയാള്‍ വിവിധ ഭീകരവാദബന്ധമുള്ള സംഘടനകളുമായും അടുത്ത് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരവാദ ബന്ധം ആരോപിക്കുന്ന സംഘടനാ നേതാക്കളുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു, ഫീല്‍ഡില്‍ നിന്ന് ലഭിക്കുന്ന അന്വേഷണ റിപ്പോർട്ടുകളും വിവരങ്ങളും മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയില്ല എന്നും കോവിഡ് ലോക് ഡൗണിന്റെ സമയത്തുള്‍പ്പെടെ കൊല്ലത്തെ ഇന്റലിജന്‍സ് സംവിധാനത്തിലുണ്ടായ തകര്‍ച്ചയുടെ കാരണം ഈ ഡീവൈഎസ് പി ആണെന്നുമാണ് റിപ്പോർട്ട്.
ഇതിനിടെ ക്രൈം ബ്രാഞ്ച് എസ്പിയെ കുത്തിയ കേസിന്റെ സിഡിയും ഇയാൾ ചുവതല വഹിക്കുമ്പോൾ കാണാതെ പോയതിലും ദുരൂഹതയുണ്ട്. ഇതും വിവാദമായിരുന്നു. ഈ ഡി വൈ എസ് പിയുടെ മുന്‍കാല പ്രവൃത്തികളടക്കം അന്വേഷിക്കുകയും മൊബൈല്‍ ഫോണ്‍ തെളിവുകളടക്കം ശേഖരിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുമെന്നാണ് സൂചനകള്‍. വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നതിനിടെ ഇയാള്‍ നടത്തിയ ദുരൂഹമായ ഇടപെടലുകളും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് അറിയുന്നു.
Post Your Comments