Latest NewsKeralaNews

പിണറായിയെ മുള്‍മുനയില്‍ നിര്‍ത്തിയതും അഴിമതികൾ കൊണ്ടുവന്നതും ചെന്നിത്തല; വി ഡി സതീശന് മുല്ലപ്പള്ളിയുടെ അഭിനന്ദനങ്ങൾ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശനെ അഭിനന്ദിക്കുന്നുവെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. രമേശ് ചെന്നിത്തല മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്‌ചവച്ചതെന്നും അദ്ദേഹം പറഞ്ഞു.

Also Read:‘എന്നാലും എന്റെ രമേശ് ജി അങ്ങേക്ക് ഈ ഗതി വന്നല്ലോ’; ചെന്നിത്തലയെ തിരികെ കൊണ്ടുവരാൻ മുറവിളി

പാര്‍ട്ടിയുടെ യശസ് ഉയര്‍ത്തി പിടിക്കാന്‍ രമേശ് ചെന്നിത്തല വലിയ തോതില്‍ പ്രവര്‍ത്തിച്ചു. പിണറായിയെ മുള്‍മുനയില്‍ നിര്‍ത്തിയ പല അഴിമതികളും കൊണ്ടുവന്നത് ചെന്നിത്തലയാണ്. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായി അദ്ദേഹത്തെ ചരിത്രം വിലയിരുത്തുമെന്നും മുല്ലപ്പളളി പറഞ്ഞു.

സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത കാര്യം നിയമസഭാ സ്‌പീക്കറെ ഉടന്‍ അറിയിക്കും. നല്ലൊരു നിയമസഭാ സാമാജികനാണ് സതീശന്‍.

ഹൈക്കമാന്‍ഡിനോട് കൂറും അച്ചടക്കവുമുളള ഒരാളാണ് താന്‍. തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും താന്‍ അനുസരിക്കും. പാര്‍ട്ടിയില്‍ അഴിച്ചുപണി വേണമോയെന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. എത്രയും വേഗം തീരുമാനമെടുക്കണമെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button