തിരുവനന്തപുരം : കാലവർഷം തുടങ്ങുന്നതിന് മുൻപേ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് . മഴക്കാലത്ത് റോഡുകളുടെ സുരക്ഷ ഉറപ്പാക്കാനായി പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മുൻവർഷങ്ങളിൽ മഴയിൽ തകർന്ന റോഡുകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. പതിവായി കാലവർഷത്തിൽ റോഡുകൾ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളിൽ തകർച്ച ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നടപടികളും സ്വീകരിക്കണമെന്നും മന്ത്രി നിർദേശംനൽകി.
Read Also : തലമുറ മാറ്റം വന്നാൽ കോൺഗ്രസിന്റെ തലവര തെളിയുമോ ?
തിരുവനന്തപുരം പൊഴിയൂരിൽ കടൽക്ഷോഭത്തിൽ തകർന്ന റോഡ് അടിയന്തരമായി പുനർനിർമിക്കും. ആലപ്പുഴ കൃഷ്ണപുരം ഹരിപ്പാട് ദേശീയപാതയുടെ അറ്റകുറ്റപ്പണിക്ക് ഫണ്ട് ലഭ്യമാക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും. പാലക്കാട് മണ്ണാർക്കാട് ദേശിയപാതയുടെ വികസനത്തിന് സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കും. മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയിലെ അപകടാവസ്ഥയിലുള്ള കടലുണ്ടിക്കടവ് പാലത്തിന്റെ പുനഃസ്ഥാപനത്തിന് നടപടിയെടുക്കും. താമരശ്ശേരി അടിവാരം റോഡ് നന്നാക്കുന്നത് വേഗത്തിലാക്കാനും തീരുമാനമായി.
Post Your Comments