KeralaLatest NewsNews

കേരളത്തില്‍ കോവിഡ് മരണസംഖ്യ കുതിച്ചുയരുന്നു; ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

24 മണിക്കൂറിനിടെ 176 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും കേരളത്തിലെ പ്രതിദിന കോവിഡ് മരണസംഖ്യ മൂന്നക്കം കടന്നു. 24 മണിക്കൂറിനിടെ 176 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.

Also Read: ചരിത്രം, ഉയർന്ന് പറക്കാൻ ജെനി; എട്ടാം ക്ലാസുകാരിയുടെ സ്വപ്നയാത്ര, കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ്

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും കേരളത്തിലെ പ്രതിദിന മരണം 100 കടന്നിരുന്നു. 19-ാം തീയതി 112 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെങ്കില്‍ തൊട്ടടുത്ത ദിവസം ഇത് 128 ആയി ഉയര്‍ന്നിരുന്നു. 21-ാം തീയതി 142 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ 558 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 7000 കടന്നു. 7170 പേരാണ് കേരളത്തില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ മരണ സംഖ്യ ഇതിനും മുകളിലാണെന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളിലും കോവിഡ് മരണ സംഖ്യ ആശങ്കയാകുന്ന തരത്തില്‍ വര്‍ധിച്ചേക്കാമെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button