Latest NewsIndiaNews

യോഗ ഗുരുവിനെതിരെ ആഞ്ഞടിച്ച് ഐഎംഎ

അലോപ്പതി മരുന്ന് വിഡ്ഢിത്തമെന്ന് പറയുന്ന ബാബാ രാംദേവ് എന്തിന് അവശ്യസന്ദര്‍ഭങ്ങളില്‍ അലോപ്പതി സ്വീകരിക്കുന്നു

ന്യൂഡല്‍ഹി: ആധുനിക അലോപ്പതി മരുന്നുകള്‍ വിഡ്ഢിത്തവും അലോപ്പതി എന്നത് പരാജയപ്പെട്ട ചികിത്സാരീതിയുമാണെന്ന് പരിഹാസവുമായി യോഗാചാര്യന്‍ ബാബ രാംദേവ്. സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായ രാംദേവിന്റെ വീഡിയോ ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഇതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന് പരാതി നല്‍കി.

Read Also : തമിഴ്‌നാട്ടില്‍ ലോക്ക്ഡൗൺ നീട്ടി; കോവിഡ് നിയന്ത്രണവിധേയമല്ലെന്ന് എം.കെ.സ്റ്റാലിന്‍

ഒന്നുകില്‍ രാംദേവ് പറയുന്ന അപവാദം കേട്ട് ആധുനിക മെഡിക്കല്‍ രംഗത്തെ പിരിച്ചുവിടണമെന്നും അല്ലെങ്കില്‍ പകര്‍ച്ചാവ്യാധി പ്രതിരോധ നിയമപ്രകാരം രാംദേവിനെതിരെ കേസെടുക്കണമെന്നും ഐഎംഎ ഭാരവാഹികള്‍ പത്രപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുന്‍പും ഇദ്ദേഹത്തിന്റെ ‘അത്ഭുത മരുന്നുകള്‍’ പുറത്തിറക്കുന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തന്നെ അലോപ്പതി ഡോക്ടര്‍മാരെ രാംദേവ് കൊലപാതകികള്‍ എന്ന് വിളിച്ചിട്ടുണ്ടെന്നും ഇദ്ദേഹവും സുഹൃത്തായ ബാലകൃഷ്ണയും ആധുനിക ചികിത്സ സ്വീകരിക്കാറുണ്ടെന്നത് വസ്തുതയാണെന്നും ഐഎംഎ പറയുന്നു.

രാംദേവ് നിര്‍മ്മിക്കുന്ന മരുന്നുകള്‍ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും ഇവ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും രാംദേവിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി നേരിടുമെന്ന് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button