KeralaLatest NewsNews

ജനങ്ങളുടെ പള്‍സ് വി.ഡി സതീശന് അറിയാം , വ്യാജപ്രതീക്ഷ നല്‍കുന്ന നേതൃശൈലി അല്ല

നേതാവിനെ പുകഴ്ത്തി ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: എത്രയോ മുമ്പേ നേതൃത്വനിരയിലേക്കും മന്ത്രിപദത്തിലേക്കുമൊക്കെ വരേണ്ടിയിരുന്ന ആളാണ് വി.ഡി സതീശന്‍ എന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. കോണ്‍ഗ്രസ് നേതൃത്വത്തിന് ഇനിയും മനസിലാകാത്ത ജനങ്ങളുടെ പള്‍സ് വി.ഡി സതീശന് അറിയാം എന്നും അതുകൊണ്ടാണ് പറവൂര്‍ പോലുള്ള ഒരു ഇടതുഅനുകൂലമെന്ന് പറയാവുന്ന മണ്ഡലത്തില്‍പ്പോലും തുടര്‍ച്ചയായി അദ്ദേഹത്തിന് ജയിക്കാന്‍ കഴിയുന്നതെന്നും ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വി.ഡി.സതീശനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.

Read Also : ഉന്നത സെക്യൂരിറ്റി, രഹസ്യാന്വേഷണ , നയതന്ത്ര ഉദ്യോഗസ്ഥരിൽ മാത്രം പിടിപെട്ട അജ്ഞാത രോഗം; അന്വേഷണവുമായി യു.എസ്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഹൈക്കോടതി അഭിഭാഷകനായിരിക്കേ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ ആളാണ് ശ്രീ.VD സതീശന്‍. പ്രാക്ടീസ് തുടര്‍ന്നിരുന്നെങ്കില്‍ കേരളത്തിലെ ഏറ്റവും കേസുള്ള അഭിഭാഷകരില്‍ ഒരാള്‍ ആയേനെ എന്നു തോന്നിയിട്ടുണ്ട്. ലോട്ടറി വിവാദത്തില്‍ ഡോ.തോമസ് ഐസക്കുമായുള്ള വാദപ്രതിവാദമാണ് ആദ്യം ഓര്‍മ്മയില്‍ വരിക.

ഏത് ഫയലും വിഷയവും നിയമത്തിന്റെ തലനാരിഴ കീറി പഠിക്കാന്‍ പാഷനുള്ള കുറച്ചുപേരെയേ നേതൃനിരയില്‍ കണ്ടിട്ടുള്ളൂ. സമയമില്ലായ്മ ഒരു ഘടകമാകാം. എന്നാല്‍ VD സതീശന്‍ അതില്‍ വ്യത്യസ്തനാണ്.

നെല്ലിയാമ്പതിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ MLA മാരുടെ സംഘത്തിനു നേതൃത്വം കൊടുത്തു പോയപ്പോഴാണ് അടുത്ത് പരിചയപ്പെടുന്നത്. UDF നകത്ത് KM മാണിക്കും പീസീ ജോര്‍ജിനും ബാലകൃഷ്ണ പിള്ളയ്ക്കും എതിരെ പരസ്യമായ നിലപാട് എടുത്തു. പിന്നീട് സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തില്‍ പരിസ്ഥിതി ഐക്യവേദിയുടെ യോഗങ്ങള്‍ക്ക് സ്ഥിരം സാന്നിധ്യമായി, പരിചയവും.

‘സതീശേട്ടാ’ എന്ന് ആത്മാര്‍ത്ഥമായി വിളിക്കാനുള്ള സൗഹൃദവും ആയി. അപ്പോള്‍ മനസിലായ കാര്യമുണ്ട്, വസ്തുതാപരമായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടി നിലപാടിന്റെ പേരില്‍ മാറ്റിപ്പറയില്ല. മിണ്ടാതിരുന്നേക്കാം, മന: സാക്ഷിക്കു വിരുദ്ധമായി പാര്‍ട്ടി നിലപാട് ഉണ്ടെങ്കില്‍ അത് ന്യായീകരിക്കാന്‍ വരില്ല.

ഇന്നലെ പിണറായി വിജയനെപ്പറ്റി VD സതീശന്റെ അഭിപ്രായം മനോരമയില്‍ വന്നത് ‘രണ്ടിലൊരു തീരുമാനം പെട്ടെന്ന് എടുക്കുന്ന, അത് പറയുന്ന ആള്‍’ എന്നാണ്. ഇങ്ങേരും അങ്ങനെതന്നെയല്ലേ എന്നു വായിച്ചപ്പോള്‍ തോന്നി. എത്ര സൗഹൃദം ഉണ്ടെങ്കിലും നടക്കാത്ത കാര്യം ‘അതൊന്നും നടക്കില്ല’ എന്നേ പറഞ്ഞു കേട്ടിട്ടുള്ളൂ.

‘എല്ലാം ഞാന്‍ ശരിയാക്കാം’ എന്നു മെറിറ്റ് നോക്കാതെ പ്രശ്‌നം ഏറ്റുപിടിക്കുന്ന, വ്യാജപ്രതീക്ഷ നല്‍കുന്ന നേതൃശൈലി അല്ല VD സതീശന്റേത് എന്നാണ് എന്റെ അനുഭവം.

എത്രയോ മുന്‍പേ നേതൃത്വനിരയിലേക്കും മന്ത്രിപദത്തിലേക്കുമൊക്കെ വരേണ്ടിയിരുന്ന ആളാണ് VD സതീശന്‍. കോണ്‍ഗ്രസ് നേതൃത്വത്തിന് ഇനിയും മനസിലാകാത്ത ജനങ്ങളുടെ പള്‍സ് അങ്ങേര്‍ക്ക് അറിയാം. അതുകൊണ്ടാണ് പറവൂര്‍ പോലുള്ള ഒരു ഇടതുഅനുകൂലമെന്ന് പറയാവുന്ന മണ്ഡലത്തില്‍പ്പോലും തുടര്‍ച്ചയായി ജയിക്കാന്‍ കഴിയുന്നത്. അതുകൊണ്ടാണ് ശബരിമല വിഷയത്തിലെ അനാവശ്യ കോലാഹലങ്ങളിലൊന്നും നമ്മള്‍ VD സതീശനെ കാണാതിരുന്നത്.

തലമുറ മാറ്റമാണ് കോണ്ഗ്രസിന്റെ പാര്‍ലമെന്ററി സമിതിയില്‍. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വേണ്ടി ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ VD സതീശന്റെ നേതൃത്വത്തിന് കഴിയട്ടെ. ആശംസകള്‍.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button