രണ്ടു വർഷം കൂടുമ്പോൾ ലോകകപ്പ് ഫുട്ബോൾ നടത്താനുള്ള തീരുമാനം പരിഗണനയിലെടുത്ത് അന്താരാഷ്ട്ര ഫുട്ബോൾ സംഘടനായായ ഫിഫ. ലോകകപ്പ് ഫുട്ബോൾ നാല് വർഷങ്ങൾ കൂടുമ്പോഴാണ് നടത്താറുള്ളത്. കഴിഞ്ഞ ദിവസം നടന്ന 71-ാംമത് ഫിഫ കോൺഗ്രസിലാണ് രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്താനായുള്ള വിഷയം ചർച്ചയായത്.
സൗദി അറേബിയൻ ഫുട്ബോൾ ഫെഡറേഷനാണ് ഇത്തരത്തിലൊരാശയം ഫിഫ കോൺഗ്രസിൽ മുന്നോട്ട് വെച്ചത്. ചർച്ചയിൽ ഏവരും ആശയത്തെ അനുകൂലിച്ചു. ഈ വിഷയത്തിൽ കൂടുതൽ സാധ്യതകൾ പരിശോധിച്ചതിനു ശേഷം മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളു. ഇനി വരുന്ന ലോകകപ്പ് പുരുഷന്മാരുടേത് ഖത്തറിൽ വെച്ചും വനിതകളുടേത് ന്യൂസിലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും വെച്ചാണ് നടക്കുക.
Post Your Comments