KeralaLatest NewsNews

‘തുപ്പല്‍ തെറ്റില്ല’..ഉമിനീര്‍ പരിശോധന കൃത്യതനല്‍കുന്നുവെന്ന് പുതിയ പഠനങ്ങള്‍; വൈറൽ പോസ്റ്റ്

കോവിഡ് പോസിറ്റീവായ രോഗികളിലും അവരുടെ തൊട്ടടുത്ത സമ്പര്‍ക്ക പട്ടികയിലുള്ളവരിലുമാണ് ടെസ്റ്റിന്റെ കൃത്യത താരതമ്യം ചെയ്തത്.

കോവിഡ്-19 നുള്ള തുപ്പല്‍ പരിശോധനകള്‍ കൃത്യതയുള്ളതെന്നാണ് പുതിയ പഠനങ്ങള്‍. ധാരാളം ആള്‍ക്കാരില്‍ ഒരുമിച്ചു പരിശോധിക്കുന്ന ഉമിനീര്‍ പരിശോധന നല്ല കൃത്യത നല്‍കുന്നുവെന്നുള്ളത് ആര്‍ടിപിസിആര്‍ ടെസ്റ്റുമായുള്ള താരതമ്യ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.’- ഡോ. സുല്‍ഫി നൂഹു പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഫേയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

തുപ്പല്‍ തെറ്റില്ല

കോവിഡ്-19 നുള്ള തുപ്പല്‍ പരിശോധനകള്‍ കൃത്യതയുള്ളതെന്നാണ് പുതിയ പഠനങ്ങള്‍. ധാരാളം ആള്‍ക്കാരില്‍ ഒരുമിച്ചു പരിശോധിക്കുന്ന ഉമിനീര്‍ പരിശോധന നല്ല കൃത്യത നല്‍കുന്നുവെന്നുള്ളത് ആര്‍ ടി പിസിആര്‍ ടെസ്റ്റ് മായുള്ള താരതമ്യ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. വളരെ പെട്ടെന്ന് ഫലം കിട്ടുന്ന ഈ ടെസ്റ്റ് കെമി ലൂസന്‍ഡ് ഇമ്മ്യൂണോസോര്‍ബെന്‍ഡ് അസെയ് എന്ന ടെക്നിക്കിലൂടെ ആന്‍റിജന്‍ പരിശോധന നടത്തുന്നു. ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ആവശ്യമില്ലാത്തതിനാല്‍ ടെസ്റ്റ് വളരെ പെട്ടെന്ന് നടത്തുവാനും 30 മിനിറ്റിനകം റിസള്‍ട്ട് ലഭ്യമാക്കുവാനും സാധിക്കും. കോവിഡ് പോസിറ്റീവായ രോഗികളിലും അവരുടെ തൊട്ടടുത്ത സമ്പര്‍ക്ക പട്ടികയിലുള്ളവരിലുമാണ് ടെസ്റ്റിന്റെ കൃത്യത താരതമ്യം ചെയ്തത്.

യുദ്ധം നീണ്ടതാണ്… ഉറപ്പ്!

വാക്സീന്‍ ഒരു നല്ല ശതമാനം ആള്‍ക്കാരില്‍ ലഭിക്കുന്നതുവരെ യുദ്ധം തുടരുക തന്നെ ചെയ്യും. കേരളത്തിലും നൂറുകണക്കിന് ആള്‍ക്കാരെ ഒരുമിച്ച്‌ പരിശോധിക്കുന്ന രീതി. അനിവാര്യതയാണ്. ഇതിനുള്ള കിറ്റുകള്‍ ലഭ്യമാവണം. ഈ തുപ്പല്‍ പരിശോധനകള്‍ എയര്‍പോര്‍ട്ടുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഓഫീസുകളിലും ആരംഭിക്കേണ്ട സമയമായി വരുന്നു. ലോക് ഡൗണ്‍ ഒന്ന് കഴിഞ്ഞോട്ടെ. ഉമിനീര്‍ പരിശോധനയ്ക്കും സമയമായി.

Read Also: ആദ്യം മൂരികള്‍ക്ക് പകരം പശുക്കളുടെ ചിത്രം; ലീഗിനെ ട്രോളി പിവി അന്‍വര്‍; പിന്നീട് തിരുത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button